കോട്ടയം: മണ്‍പാത്ര നിര്‍മാണ മേഖലയില്‍ വ്യത്യസ്ഥമായ മണ്‍തവകളുമായി രാജസ്ഥാന്‍ വ്യാപാരികള്‍. രാജസ്ഥാനിലെ മലയാളി തൊഴിലാളികളില്‍ നിന്ന് മണ്‍പാത്രത്തോടുള്ള കേരളീയരുടെ ഇഷ്ടം മനസിലാക്കിയ കുറച്ച് കച്ചവടക്കാരാണ് മണ്‍തവ നിര്‍മാണവുമായി എത്തിയിരിക്കുന്നത്. രാജസ്ഥാനില്‍ നിന്നും മണ്ണ് എത്തിച്ചാണ് തവ നിര്‍മ്മിക്കുന്നത്. ചപ്പാത്തി, ദോശ, ഓട്ടട എന്നിവ ഉണ്ടാക്കുന്നതിന് ഈ തവകള്‍ ഉപയോഗിക്കാം. നല്ല ഉറപ്പുള്ള ഇത്തരം തവകള്‍ ഗ്യാസ് സ്റ്റൗവില്‍ പാചകം ചെയ്യാന്‍ കഴിയും വിധമാണ് നിര്‍മിച്ചിരിക്കുന്നത്.
കേരളീയ മനസ് കീഴടക്കി രാജസ്ഥാന്‍ മൺപാത്രങ്ങൾ - രാജസ്ഥാനിലെ മൺപാത്രങ്ങളുടെ വാർത്ത
രാജസ്ഥാനില്‍ നിന്നും മണ്ണ് എത്തിച്ചാണ് ഫ്രൈയിങ് പാനുകൾ നിർമിക്കുന്നത്.

കേരളീയ മനസ് കീഴടക്കി രാജസ്ഥാനിലെ മൺ പാത്രങ്ങൾ
കേരളത്തില്‍ സജീവമായി രാജസ്ഥാന്‍ മണ്‍തവകള്‍
ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാക്കാതെ ഭക്ഷണം പാകം ചെയ്യാമെന്നതും നോണ്‍സ്റ്റിക്ക് പാനലുകളിലുണ്ടാക്കുന്ന ഭക്ഷണങ്ങളേക്കാള്‍ രുചികരമായ ഭക്ഷണം മണ്‍ തവകളില്‍ പാകം ചെയ്യാമെന്നതും ഇവയെ പ്രിയങ്കരമാക്കുന്നു. വലിയ തവയ്ക്ക് ഒന്നിന് 200 രൂപയാണ് വില. ചെറുതിന് 150 രൂപയും. സംഘങ്ങളായി തിരിഞ്ഞ് പ്രധാന നഗരങ്ങളിലാണ് ഇവർ കച്ചവടം നടത്തുന്നത്. പലരും കുടുംബത്തോടൊപ്പമാണ് കച്ചവടം നടത്തുന്നത്.
Last Updated : Oct 18, 2019, 11:57 PM IST