കോട്ടയം: മെഡിക്കൽ കോളജ് ഗാന്ധിനഗർ റോഡിന്‍റെ വീതി കൂട്ടൽ പണി സ്‌തംഭനവസ്ഥയിലായത്തിനെ തുടർന്ന് കരിങ്കൽകെട്ട് ഇടിഞ്ഞ് വീടിന് അപകട ഭീഷണി. വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ചതാണ് ഗാന്ധിനഗർ മെഡിക്കൽ കോളജ് റോഡിന്‍റെ പണി. റോഡിന് ഒരു വശം കരിങ്കൽകെട്ട് നിർമിച്ച് മണ്ണിട്ട് നികത്തിയതൊഴികെ മറ്റ് പ്രവർത്തനങ്ങൾ ഒന്നും നടന്നിട്ടില്ല. ഇതിനിടെ അടിക്കടിയുണ്ടായ മഴയെ തുടർന്ന് 20 അടിയോളം ഉയരമുള്ള കരിങ്കൽ കെട്ടിന്‍റെ ഒരു ഭാഗം തകർന്നു.
കരിങ്കൽകെട്ട് ഇടിഞ്ഞു; അപകട ഭീഷണിയില്‍ കുടുംബം
ഗാന്ധിനഗർ മേൽപ്പാലത്തിന് സമീപം പഴയമഠം വീട്ടിൽ പ്രശാന്തിന്‍റെ വീടിനു മുറ്റത്തേക്കാണ് കൽക്കെട്ട് ഇടിഞ്ഞു വീണത്
ഗാന്ധിനഗർ മേൽപ്പാലത്തിന് സമീപം പഴയമഠം വീട്ടിൽ പ്രശാന്തിന്‍റെ വീടിനു മുറ്റത്തേക്കാണ് കൽക്കെട്ട് ഇടിഞ്ഞു വീണത്. കരിങ്കൽകെട്ട് പണി പൂർത്തികരിക്കുന്നതിന് ഉദ്യോഗസ്ഥർ മുൻകൈ എടുത്തിരുന്നെങ്കിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകില്ലായിരുന്നെന്ന് നാട്ടുകാർ പറയുന്നു. റോഡ് വീതി കൂട്ടൽ പൂർത്തിയാക്ണമെങ്കിൽ റെയിൽവേ മേൽപ്പാലത്തിനും വീതി കൂട്ടിയേ മതിയാകൂ. എന്നാൽ ഇതിലുണ്ടായിട്ടുള്ള അനിശ്ചിതത്വമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.നിർമ്മാണം വേഗത്തിൽ പൂർത്തിയാകുന്നില്ലങ്കിൽ കല്ലക്കെട്ട് ഇനിയും ഇടിഞ്ഞു വീഴാനുള്ള സാധ്യതയും കൂടുതലാണ്. വലിയ ആശങ്കയുടെ നിഴലിൽ ദിവസങ്ങൾ തള്ളി നീക്കുന്ന സമീപത്തെ കുടുംബം, എത്രയും വേഗത്തിൽ കൽക്കെട്ടിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തികരിക്കണമെന്നാണ് ഇവരുടെ ആവശ്യം.