കോട്ടയം: കോട്ടയം നീണ്ടൂരില്‍ പക്ഷിപ്പനി ബാധിച്ച സ്ഥലം കേന്ദ്ര സംഘം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. കേന്ദ്ര ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രാലയം നിയോഗിച്ച ഉന്നത ഉദ്യോഗസ്ഥരാണ് കോട്ടയം നീണ്ടൂരില്‍ സന്ദര്‍ശനത്തിനെത്തിയത്. രോഗം മനുഷ്യരിലേക്ക് പകരുന്ന സാഹചര്യം ഒഴിവാക്കുന്നതിന് ആരോഗ്യ വകുപ്പ് സ്വീകരിച്ചുവരുന്ന നടപടികള്‍ വിലയിരുത്തുന്നതിനൊപ്പം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും കേന്ദ്ര സംഘം വിലയിരുത്തി.
പക്ഷിപ്പനി; കേന്ദ്ര സംഘം കോട്ടയം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി - കോട്ടയം നീണ്ടൂരില്‍ പക്ഷിപ്പനി
രോഗം മനുഷ്യരിലേക്ക് പകരുന്ന സാഹചര്യം ഒഴിവാക്കുന്നതിന് ആരോഗ്യ വകുപ്പ് സ്വീകരിച്ചുവരുന്ന നടപടികള്‍ വിലയിരുത്തുന്നതിനൊപ്പം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും കേന്ദ്ര സംഘം വിലയിരുത്തി.
പക്ഷിപ്പനി; കേന്ദ്ര സംഘം കോട്ടയം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി
കേന്ദ്ര ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയത്തിലെ ജോയിൻ്റ് സെക്രട്ടറി മിന്‍ഹാജ് ആലം, ന്യൂഡല്‍ഹിയിലെ നാഷണല്‍ സെൻ്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്‌ടര്‍ ഡോ. എസ്.കെ. സിങ് എന്നിവരടങ്ങുന്ന സംഘമാണ് എത്തിയത്. കേന്ദ്ര സംഘം ജില്ലാ കലക്‌ടര്‍ എം. അഞ്ജനയുമായി കൂടിക്കാഴ്‌ച നടത്തി.