കോട്ടയം: ചിങ്ങവനം ഗോമതിക്കവലയിൽ നിയന്ത്രണം വിട്ട കാർ മീൻകടയിലേയ്ക്ക് ഇടിച്ചു കയറി. അപകടത്തില്‍ മീന്‍ കടയിലെ ജോലിക്കാരനായ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
വ്യാഴാഴ്‌ച രാവിലെ എട്ടുമണിയോടെയാണ് അപകടം. ചങ്ങനാശ്ശേരി ഭാഗത്ത് നിന്നും അമിത വേഗത്തിലെത്തിയ കാര്‍ മീന്‍കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കാറ് ഇടിച്ച് കയറിയതോടെ തൊഴിലാളി കാറിനടിയില്‍പ്പെടുകയായിരുന്നു.