കോട്ടയം: അമേരിക്കയിൽ വച്ച് ഭർത്താവ് കൊലപ്പെടുത്തിയ മലയാളി നഴ്‌സ് മെറിൻ ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കില്ല. വരുന്ന ശനിയാഴ്ച്ച അമേരിക്കയിൽ സംസ്കാരം നടത്താനാണ് തീരുമാനം. ഫ്ളോറിഡയിലെ ബ്രോവാർഡ് ഹെൽത്ത് ഹോസ്പിറ്റലിൽ നഴ്‌സായി ജോലി ചെയ്യ്തിരുന്ന മെറിനെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് ഭർത്താവ് നിവിൻ കുത്തി വീഴ്ത്തുന്നത്. മരിക്കുന്നതിന് മുമ്പ് മെറിൻ ജോയി നെവീനെതിരെ മൊഴി നൽകുകയും ചെയ്തിരുന്നു.
അമേരിക്കയിൽ കൊല്ലപ്പെട്ട മെറിൻ്റെ മൃതദേഹം നാട്ടിലെത്തിക്കില്ല - മലയാളി നഴ്‌സ്
അമേരിക്കയിൽ സംസ്കാരം നടത്താനാണ് തീരുമാനം.
അമേരിക്കയിൽ കൊല്ലപ്പെട്ട മെറിൻ്റെ മൃതദേഹം നാട്ടിലെത്തിക്കില്ല
മെറിനും നെവീനൂം തമ്മിൽ കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പ്രശ്നങ്ങൾ രൂക്ഷമായതിനെ തുടർന്ന് മെറിൻ വിവാഹ മോചനത്തിന് ശ്രമിച്ചതാണ് നെവിനെ ചൊടുപ്പിച്ചത്. 17 തവണയാണ് മെറിന് കുത്തേറ്റത്. തുടർന്ന് മെറിന്‍റെ ശരിരത്തിലൂടെ ഇയാൾ വാഹനം കയറ്റി ഇറക്കുകയും ചെയ്തിരുന്നു. കേസിൽ ജാമ്യത്തിനായി പ്രതിയായ നെവിൻ ശ്രമിച്ചെങ്കിലും കോടതി ജാമ്യം നിഷേധിച്ചു.