പുത്തൻ കായലിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി - Puthen Lake
ചൂണ്ടയിടുന്നതിനിടെ വള്ളം മുങ്ങിയാണ് സജിത്തിനെ കാണാതായത്
മൃതദേഹം
കോട്ടയം: കുമരകം പുത്തൻ കായലിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കണക്കര സ്വദേശി സജിത്തിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ചൂണ്ടയിടുന്നതിനിടെ വള്ളം മുങ്ങിയാണ് സജിത്തിനെ കാണാതായത്. പുത്തൻകായൽ ജെട്ടിക്ക് സമീപമാണ് വള്ളം മുങ്ങിയത്. ഇയാൾക്കൊപ്പം വള്ളത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേരെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു.