കോട്ടയം: ഈരാറ്റുപേട്ട തലപ്പലം പഞ്ചായത്തിലെ കിഴക്കേമലയിലുണ്ടായ മണ്ണിടിച്ചില്‍ പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നു. കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയില്‍ ഇവിടെ വന്‍തോതില്‍ മണ്ണിടിച്ചിലുണ്ടായി. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന രണ്ട് പാറമടകള്‍ക്ക് മധ്യഭാഗത്താണ് മണ്ണിടിഞ്ഞത്. ഇതോടെ പാറമടകള്‍ തുറക്കാനുള്ള നീക്കം തടയണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ രണ്ട് പാറമടകളാണ് മൂന്ന് വര്‍ഷം മുന്‍പുവരെ പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് പഞ്ചായത്ത് സ്റ്റോപ് മെമ്മോ നല്‍കി. പാറമടകള്‍ക്കുണ്ടായിരുന്ന ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് പരിസ്ഥിതി ആഘാത പഠനസമിതി സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. ഉടമകള്‍ ഹൈക്കോടതിയെ സമീപച്ചതിനെ തുടര്‍ന്ന് ഇതേ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കമമെന്നാണ് കോടതി നിര്‍ദേശിച്ചത്. ഇതിനുള്ള നടപടികള്‍ നടക്കുന്നതിനിടെയാണ് മണ്ണിടിച്ചിലുണ്ടായത്.