കോട്ടയത്ത് വിദേശികളുടെ പരിശോധന ഫലം നെഗറ്റീവ് - kottayam
പാലാ ജനറല്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന വിദേശികളെ പിന്നീട് പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു
വിദേശികളുടെ പരിശോധന ഫലം നെഗറ്റീവ്
കോട്ടയം: കോട്ടയത്ത് ജില്ലാ ഭരണകൂടം പ്രത്യേക ക്വാറന്‍റൈൻ സംവിധാനത്തിൽ പാർപ്പിച്ചിരുന്ന വിദേശികളുടെ പരിശോധനാ ഫലം നെഗറ്റീവ്. ഫ്രാന്‍സില്‍ നിന്നുള്ള രണ്ട് പേര്‍ക്കും സ്പെയിന്‍കാരായ രണ്ട് പേര്‍ക്കുമാണ് കൊവിഡ് 19 ഇല്ലെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ഇവര്‍ക്ക് സ്വദേശത്തേക്ക് മടങ്ങി പോകാനാവും. നേരത്തെ പാലാ ജനറല്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ഇവരെ പിന്നീട് പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.