കോട്ടയം: ഊബര്‍ ഈറ്റ്സിന്‍റെ മറവില്‍ വൈക്കത്ത് കഞ്ചാവ് വിൽപ്പന നടത്തിയ പത്തംഗ സംഘം പിടിയില്‍. വൈക്കം, വെച്ചൂര്‍ ഭാഗങ്ങളില്‍ സ്ഥിരമായി കഞ്ചാവ് വിൽപ്പന നടത്തിവന്നവരാണ് എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്. എറണാകുളത്തെ ഒരു ഫ്ലാറ്റ് കേന്ദ്രീകരിച്ചാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. വൈക്കം സ്വദേശികളായ അനന്തുവിനെയും ബിബിനെയുമാണ് ആദ്യം എക്സൈസ് പിടികൂടുന്നത്.
ഊബര്‍ ഈറ്റ്സിന്‍റെ മറവില്‍ കഞ്ചാവ് വിൽപ്പന; 10 പേർ പിടിയില്‍ - uber eats
ഊബര്‍ ഫുഡ് ഡെലിവറിയുടെ പേരില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘമാണ് പിടിയിലായത്. അഞ്ച് ഗ്രാം വീതമുള്ള ചെറിയ പാക്കറ്റുകളിലാക്കി 500 രൂപയ്ക്കാണ് ഇവര്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്.
ഊബര്‍ ഫുഡ് ഡെലിവറിയുടെ പേരില്‍ വൈക്കത്ത് ബൈക്കിലെത്തി കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലാകുന്നത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് എറണാകുളം മരട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന വിവരം പുറത്ത് വരുന്നത്. ഇവിടെ നടത്തിയ റെയ്ഡിലാണ് വൈക്കം സ്വദേശികളായ ജോസഫ് ടോം, ഗോകുല്‍, ജിതിന്‍ പോള്‍, എമില്‍ സണ്ണി, ബെന്‍ സുധീഷ്, ജിതിന്‍ ഷാജി, ജിതിന്‍ ദേവസ്യ, സജിത്ത് ബോസ് എന്നിവർ പിടിയിലായത്. അഞ്ച് ഗ്രാം വീതമുള്ള ചെറിയ പാക്കറ്റുകളിലാക്കി 500 രൂപയ്ക്കാണ് ഇവര്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. ഇത്തരത്തിലുള്ള 168 പാക്കറ്റുകള്‍ ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഫോണിലൂടെ ബന്ധപ്പെടുന്ന ആവശ്യക്കാര്‍ക്ക് ഊബര്‍ ഈറ്റ്സിന്‍റെ മറവില്‍ കഞ്ചാവ് എത്തിച്ച് നല്‍കുകയാണ് ഇവര്‍ ചെയ്തിരുന്നത്.