കേരളം

kerala

ETV Bharat / state

കാരംസ് ബോർഡിന്‍റെ മറവിൽ ചൂതാട്ടം നടത്തിയ സംഘം അറസ്റ്റിൽ

അരുവിത്തറ വലിയവീട്ടിൽ ഉനൈസ് (32), ആറ്റുവീട്ടിൽ ഹബീസ് (42) അരിയപറമ്പിൽ നസീർ (40) എന്നിവരെയാണ് ഈരാറ്റുപേട്ട പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്വകാഡ് അംഗങ്ങളും ചേർന്ന് അറസ്റ്റ് ചെയ്തത്

കോട്ടയം  കാരംസ് കളിയുടെ മറവിൽ ചൂതാട്ടം  ചൂതാട്ടം
കാരംസ് ബോർഡിന്‍റെ മറവിൽ ചൂതാട്ടം നടത്തിയ സംഘം അറസ്റ്റിൽ

By

Published : Feb 23, 2020, 6:16 PM IST

കോട്ടയം:ഈരാറ്റുപേട്ടയിൽ കാരംസ് കളിയുടെ മറവിൽ ചൂതാട്ടം നടത്തിയ മൂന്ന് പേർ പൊലീസ് പിടിയിൽ. അരുവിത്തറ വലിയവീട്ടിൽ ഹസന്‍ കുഞ്ഞിന്‍റെ മകൻ ഉനൈസ് (32), എംഇഎസ് ജങ്ഷന് സമീപം ആറ്റുവീട്ടിൽ ഹസന്‍റെ മകൻ ഹബീസ് (42) മറ്റക്കാട് അരിയപറമ്പിൽ ഹസന്‍കുട്ടിയുടെ മകൻ നസീർ (40) എന്നിവരെയാണ് ഈരാറ്റുപേട്ട പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്വകാഡ് അംഗങ്ങളും ചേർന്ന് അറസ്റ്റ് ചെയ്തത്.

കാരംസ് ബോർഡിൽ അക്കങ്ങൾ എഴുതി വയ്ക്കും. അക്കങ്ങളിൽ തുക വരുന്ന ഒന്നു മുതൽ ആറുവരെയുള്ള കുത്തുകൾ ഉള്ള കട്ട കുലുക്കിയിടും. കാരംസ് ബോർഡിലെ അക്കത്തിന് സമാനമായ അകക്കമാണ് വരുന്നതെങ്കിൽ ഇരട്ടി തുക ലഭിക്കും. ഇതാണ് ചൂതാട്ടത്തിന്‍റെ രീതി. ഈരാറ്റുപേട്ട എംഇഎസ് ജങ്ഷന് സമീപം വൈകുന്നേരങ്ങളിൽ നിരവധി പേർ കൂട്ടംകൂടി നിൽക്കുന്നതായും വാക്കുതർക്കങ്ങൾ ഉണ്ടാകുന്നതായും ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് സ്വകാഡ് അംഗങ്ങൾ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

ABOUT THE AUTHOR

...view details