കോട്ടയം: തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കോട്ടയത്തെത്തി. സംസ്ഥാന സർക്കാർ എല്ലാ മേഖലയിലും പരാജയപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് തിരിച്ചു വരുമെന്നും താരിഖ് അന്‍വര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. എൻസിപിയുടെ വരവിനെക്കുറിച്ച് ഇപ്പോൾ പറയാനാകില്ലയെന്നും കൂടുതൽ പാർട്ടികളെ മുന്നണിയിൽ എത്തിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ താരിഖ് അൻവർ കോട്ടയത്തെത്തി - Tariq Anwar latest news
യുഡിഎഫ് തിരിച്ചു വരുമെന്ന് താരിഖ് അന്‍വര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ താരിഖ് അൻവർ കോട്ടയത്തെത്തി
കോട്ടയത്ത് കോൺഗ്രസിന് കൂടുതൽ സീറ്റുകൾ നൽകുന്നത് സംബന്ധിച്ച് യുഡിഎഫ് കമ്മിറ്റി തീരുമാനിക്കുമെന്നും താരിഖ് അൻവർ പറഞ്ഞു. യോഗത്തിൽ ഡിസിസി പ്രസിഡന്‍റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. എഐസിസി സെക്രട്ടറി ഐവാൻ ഡിസൂസ, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, കെസി ജോസഫ് തുടങ്ങിയ നേതാക്കൾ യോഗത്തില്‍ പങ്കെടുത്തു.
Last Updated : Feb 4, 2021, 4:46 PM IST