കേരളം

kerala

ETV Bharat / state

തേങ്ങ കയറ്റിവന്ന ലോറി മറിഞ്ഞ് തമിഴ്‌നാട് സ്വദേശിയായ ഡ്രൈവർ മരിച്ചു - ലോറി മറിഞ്ഞ് തമിഴ്നാട് സ്വേദേശിയായ ഡ്രൈവർ മരിച്ചു

എംസി റോഡില്‍ ഏറ്റുമാനൂര്‍ പട്ടിത്താനത്തിന് സമീപമായിരുന്നു അപകടം

lorry carrying coconuts overturned at Ettumanoor  Tamilnadu driver died in accident at Ettumanoor  ലോറി മറിഞ്ഞ് തമിഴ്നാട് സ്വേദേശിയായ ഡ്രൈവർ മരിച്ചു  തേങ്ങ കയറ്റി വന്ന ലോറി കുഴിയിലേക്ക് മറിഞ്ഞു
തേങ്ങ കയറ്റിവന്ന ലോറി മറിഞ്ഞ് തമിഴ്‌നാട് സ്വദേശിയായ ഡ്രൈവർ മരിച്ചു

By

Published : Jan 11, 2021, 3:20 PM IST

Updated : Jan 11, 2021, 3:43 PM IST

കോട്ടയം: ഏറ്റുമാനൂരില്‍ തേങ്ങ കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. എംസി റോഡില്‍ ഏറ്റുമാനൂര്‍ പട്ടിത്താനത്തിന് സമീപമായിരുന്നു അപകടം. തിങ്കളാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിയോടെ പൊള്ളാച്ചിയില്‍ നിന്നും വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറി ഡ്രൈവര്‍ പൊള്ളാച്ചി സ്വദേശി പത്തീശ്വരന്‍(46) ആണ് മരിച്ചത്. നാല് മണിക്കൂറിന് ശേഷമാണ് അപകട വിവരം പുറം ലോകമറിഞ്ഞത് .

തേങ്ങ കയറ്റിവന്ന ലോറി മറിഞ്ഞ് തമിഴ്‌നാട് സ്വദേശിയായ ഡ്രൈവർ മരിച്ചു

നിയന്ത്രണം വിട്ട ലോറി റോഡില്‍ നിന്നും 20 അടിയോളം താഴ്‌ചയിലേക്ക് മറിയുകയായിരുന്നു. അപകടം നടന്ന ശേഷം രാവിലെ എട്ട് മണിയോടെയാണ് അപകട വിവരം പുറംലോകമറിയുന്നത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ഡ്രൈവറെ വണ്ടിയുടെ കാബിനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Last Updated : Jan 11, 2021, 3:43 PM IST

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details