കോട്ടയം : പാലാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യുഡിഎഫ് സ്ഥാനാർഥിക്ക് ചിഹ്നം പ്രശ്‌നമല്ലെന്ന് ആവർത്തിച്ച് ജോസ് കെ മാണി. യുഡിഎഫിന്‍റെ സ്ഥാനാർഥിയാണ് ജോസ് ടോം. നിലവിൽ യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം സ്വതന്ത്രനായും കേരള കോൺഗ്രസ് സ്ഥാനാർഥിയെന്ന നിലയിലും പത്രിക സമർപ്പിച്ചിട്ടുണ്ട്. യുഡിഎഫ് ധാരണ പാലിച്ചു കൊണ്ടാണ് കേരള കോൺഗ്രസ് മുന്നോട്ട് പോകുന്നതെന്നും ജോസ് കെ മാണി വ്യക്തമാക്കി. നിലവിൽ ധാരണ ലംഘിച്ചത് ആരാണെന്ന് എല്ലാവർക്കും അറിയാം. എന്ത് വിവാദമുണ്ടായാലും യുഡിഎഫ് പാലായിൽ വൻ ഭൂരിപക്ഷത്തോടെ അഭിമാന വിജയം നേടുമെന്നും ജോസ് കെ മാണി പറഞ്ഞു. പിജെ ജോസഫിന് കത്ത് നൽകിയത് യുഡിഎഫ് ധാരണ പ്രകാരമാമാണന്നും ജോസ് കെ മാണി വ്യക്തമാക്കി
പാലാ ഉപതിരഞ്ഞെടുപ്പ് : ചിഹ്നം പ്രശ്‌നമല്ലെന്ന് ജോസ് കെ മാണി
ജോസ് ടോമിന് രണ്ടില ചിഹ്നം ലഭിക്കില്ലെന്ന് ഉറപ്പായാൽ വിമത സ്ഥാനാർഥിയെ ജോസഫ് പിൻവലിക്കും
പാലാ ഉപതിരഞ്ഞെടുപ്പ് : സ്ഥാനാർത്ഥിക്ക് ചിഹ്നം പ്രശ്‌നമല്ലെന്ന് ജോസ് കെ മാണി
അതേസമയം ജോസ് ടോമിന് രണ്ടില ചിഹ്നം നല്‍കരുതെന്ന് ജോസഫ് വിഭാഗം സൂക്ഷ്മ പരിശോധനയില്‍ ആവശ്യപ്പെട്ടു. വിമത സ്ഥാനാർഥിയായ ജോസഫ് കണ്ടത്തിലിന്‍റെ സ്ഥാനാർഥിത്വം തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചു. ജോസ് കെ മാണി പക്ഷം കൃത്രിമമാര്‍ഗത്തിലൂടെ രണ്ടില ചിഹ്നം തട്ടിയെടുക്കുന്നതു തടയാനാണ് ജോസഫ് കണ്ടത്തില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയതെന്ന് പിജെ ജോസഫ് പറഞ്ഞിരുന്നു. പ്രാദേശിക നേതൃത്വത്തിന്‍റെ രാഷ്‌ട്രീയനീക്കമാണ് ഇതിനു പിന്നിലെന്നും ജോസഫ് വ്യക്തമാക്കിയിരുന്നു.
Last Updated : Sep 5, 2019, 2:19 PM IST