കോട്ടയം: കേരളാ കോൺഗ്രസിനെ പിളർത്താനാണ് മോൻസ് ജോസഫ് എംഎല്‍എയുടെ നീക്കമെന്ന ആരോപണവുമായി കേരളാ കോൺഗ്രസ് കോട്ടയം ജില്ല പ്രസിഡന്‍റ് സണ്ണി തെക്കേടം. പി.ജെ ജോസഫിനെ പാർലമെന്‍ററി പാർട്ടി നേതാവായി പരിഗണിക്കണമെന്ന കത്തിലാണ് ജില്ലാ നേതൃത്വത്തിന്‍റെ ആക്ഷേപം. പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡറെ തെരഞ്ഞെടുക്കുന്നതിനും നിയമസഭയിലെ ഇരിപ്പിടങ്ങളുടെ മുന്‍ഗണന സംബന്ധിച്ചും തീരുമാനങ്ങൾ എടുക്കാൻ ഭരണഘടന പ്രകാരമുള്ള പാര്‍ലമെന്‍ററി പാര്‍ട്ടിയോഗം ഇതുവരെ ചേര്‍ന്നിട്ടില്ല. എംഎല്‍എമാരുമായി ഫോണില്‍ പോലും ആശയവിനിമയം നടത്താതെയും പാര്‍ട്ടിയില്‍ ആലോചിക്കാതെയുമാണ് മോൻസ് ജോസഫ് കത്ത് നല്‍കിയത്. മോന്‍സിന്‍റെ നടപടി ഗുരുതരമായ അച്ചടക്കലംഘനമാണന്നും നടപടി വേണമെന്നും കോട്ടയം ജില്ലാ പ്രസിഡന്‍റ് സണ്ണി തെക്കേടം ആവശ്യപ്പെട്ടു.
മോൻസ് ജോസഫിന്‍റെ നീക്കം പാർട്ടിയെ പിളർത്താനെന്ന് കോട്ടയം ജില്ലാ പ്രസിഡന്‍റ് സണ്ണി തെക്കേടം - കേരളാ കോണ്‍ഗ്രസ്
പാർലമെന്‍ററി പാർട്ടി ലീഡർ സ്ഥാനം സംബന്ധിച്ച് സ്പീക്കർക്ക് കത്ത് നല്‍കിയ മോന്‍സ് ജോസഫ് എംഎല്‍എയുടെ പേരില്‍ അച്ചടക്ക നടപടി എടുക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്‍റ് സണ്ണി തെക്കേടം പറഞ്ഞു.
സണ്ണി തെക്കേടം
ജോസ് കെ മാണിയെ പിന്തുണക്കുന്ന പത്തോളം ജില്ലാ പ്രസിഡന്‍റുമാരുടെ അഭിപ്രായമാണ് സണ്ണി തെക്കേടത്തിന്‍റെ പ്രതികരണത്തിലൂടെ ഉണ്ടായത്. മോൻസ് ജോസഫിന്‍റെ കത്തിനെ തള്ളി റോഷി അഗസ്റ്റിന്‍റെ സ്പീക്കർക്ക് കത്ത് നൽകിയതിനെ നേതാക്കൾ അംഗീകരിക്കുകയും ചെയ്തിരുന്നു.
Last Updated : May 27, 2019, 6:03 PM IST