കോട്ടയം:സാമ്പത്തിക സംവരണത്തിനെതിരെ സർക്കാർ ഇറക്കിയ ഉത്തരവ് തിരുത്തണമെന്നാവശ്യപ്പെട്ട് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. സാമ്പത്തിക സംവരണം നടപ്പാക്കുമ്പോൾ ജാതി സംവരണത്തിൻ്റെ അതേ മാതൃക പിൻതുടരണമെന്നാണ് എൻഎസ്എസ് ആവശ്യപ്പെടുന്നത്. വാർത്തക്കുറിപ്പ് ഇറക്കിയതാണ് എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടത്.
ഒരു തസ്തികയിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഉദ്യോഗാർഥിയെ കണ്ടെത്താൻ കഴിഞ്ഞില്ലങ്കിൽ ഉദ്യോഗാർഥികൾക്കായി കാത്തിരിക്കണമെന്നാണ് എൻഎസ്എസിന്‍റെ ആവശ്യം. ഉദ്യോഗാർഥിയെ ലഭിച്ചില്ലെങ്കിൽ നേരിട്ട് മറ്റുള്ളവർക്ക് നിയമനം നൽകുന്നത് അംഗീകരിക്കാൻ കഴിയില്ലന്നും എൻഎസ്എസ് പറയുന്നു. 2020 ജനുവരി മൂന്ന് മുതൽ ഉത്തരവിന് മുൻകാല പ്രാബല്യം വേണമെന്നണ് എൻഎസ്എസിൻ്റെ മറ്റൊരു ആവശ്യം. ഈ കാലഘട്ടത്തിലുള്ള നിയമന ഉത്തരവുകളും ശുപാർശകളും പുതുക്കണമെന്നും മുന്നോക്ക വിഭാഗങ്ങൾക്ക് ഈ കാലയളവിൽ ലഭിക്കാതെ പോയ അവസരങ്ങൾ ലഭ്യമാക്കണമെന്നുമാണ് എൻഎസ്എസ് പറയുന്നു.