കേരളം

kerala

ETV Bharat / state

മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി; പൊള്ളലേറ്റ് ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ചു - കോട്ടയം പുതിയ വാര്‍ത്തകള്‍

കുടുംബ പ്രശ്‌നമാണ് ആത്മഹത്യക്ക് പിന്നിലെന്ന് പൊലീസ്

മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതിനെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു  sucide attempt by pouring kerosene  The housewife died  തീകൊളുത്തി ആത്മഹത്യ ശ്രമം  മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി  പൊലീസ്  കോട്ടയം വാര്‍ത്തകള്‍  കോട്ടയം ജില്ല വാര്‍ത്തകള്‍  കോട്ടയം പുതിയ വാര്‍ത്തകള്‍  kerala news updates
പൊള്ളലേറ്റ് മരിച്ച അനു ജോസഫ്(55)

By

Published : Nov 1, 2022, 9:58 AM IST

കോട്ടയം:തലയോലപ്പറമ്പില്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വഴിയമ്പലം സ്വദേശിയായ ഒറ്റപ്ലാക്കല്‍ അപ്പച്ചന്‍റെ ഭാര്യ അനു ജോസഫാണ്(55) മരിച്ചത്. ഞായറാഴ്‌ച രാത്രി എട്ടരയോടെയാണ് വീടിന് പുറത്ത് നിന്ന് അനു ജോസഫ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്.

നിലവിളി കേട്ട് ഒടിയെത്തിയ നാട്ടുകാരാണ് വെള്ള ഒഴിച്ച് തീയണച്ചത്. തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കിടെ ഇന്നലെ രാവിലെ 10 മണിയോടെ അനു ജോസഫ് മരിച്ചു.

കുടുംബ പ്രശ്‌നമാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. സംസ്‌കാരം ഇന്ന് രാവിലെ തലയോലപറമ്പ് സെന്‍റ് ജോര്‍ജ് പള്ളിയില്‍.

ABOUT THE AUTHOR

...view details