കേരളം

kerala

ETV Bharat / state

സെന്‍റർ മാറ്റത്തിലൂടെ തിയറി പരീക്ഷകൾ മാത്രം ; അറിയിപ്പുമായി എംജി സർവകലാശാല - കൊവിഡ് പ്രോട്ടോക്കോൾ

സെന്‍റർ മാറ്റത്തിന് അപേക്ഷിച്ച വിദ്യാർഥികൾ പ്രാക്ടിക്കൽ/വൈവ/പ്രോജക്ട് എന്നിവയ്ക്കായി മാതൃസ്ഥാപനത്തിൽ എത്തണം.

MG University  എംജി സർവകലാശാല  സെന്‍റർ മാറ്റത്തിലൂടെ തിയറി പരീക്ഷകൾ മാത്രം  മഹാത്മാഗാന്ധി സർവകലാശാല  പരീക്ഷ  കൊവിഡ് പ്രോട്ടോക്കോൾ  എംജി സർവകലാശാല ബിരുദ പരീക്ഷ
സെന്‍റർ മാറ്റത്തിലൂടെ തിയറി പരീക്ഷകൾ മാത്രം; പുതിയ അറിയിപ്പുമായി എംജി സർവകലാശാല

By

Published : Jun 24, 2021, 9:48 PM IST

കോട്ടയം :മഹാത്മാഗാന്ധി സർവകലാശാല ജൂൺ 28 മുതൽ നടത്തുന്ന ആറാം സെമസ്റ്റർ ബിരുദ പരീക്ഷയിൽ സെന്‍റർ മാറ്റത്തിലൂടെ തിയറി പരീക്ഷകൾ മാത്രമേ വിദ്യാർഥികൾക്ക് എഴുതാന്‍ അനുവാദമുള്ളൂവെന്ന് പരീക്ഷ കൺട്രോളർ.

പ്രാക്ടിക്കൽ/വൈവ/പ്രൊജക്ട് എന്നിവയ്ക്കായി വിദ്യാർഥികൾ മാതൃസ്ഥാപനത്തിൽ എത്തണം. വിദ്യാർഥികൾ എത്തേണ്ട തിയ്യതി കോളജിൽ നിന്ന് അറിയിക്കും.

വിദ്യാർഥികൾ എക്‌സാം പോർട്ടലിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുത്ത ഹാൾടിക്കറ്റും ഫോട്ടോ പതിച്ച അംഗീകൃത തിരിച്ചറിയൽ കാർഡുമായി പരീക്ഷയ്ക്ക് എത്തണമെന്നും കൺട്രോളർ അറിയിച്ചു.

സെന്‍റർ മാറ്റംവഴി പരീക്ഷയെഴുതാൻ ഒപ്ഷൻ നൽകിയവർക്ക് മാതൃസ്ഥാപനത്തിൽ വേണമെങ്കിലും എഴുതാം. കൂടാതെ വിദ്യാർഥികൾ ഇരട്ട മുഖാവരണം, സാമൂഹിക അകലം, തുടങ്ങിയ കൊവിഡ് പ്രോട്ടോക്കോൾ കർശനമായും പാലിക്കണം.

ALSO READ:എംജി സർവകലാശാല പരീക്ഷഭവനിൽ സന്ദർശകർക്ക് കർശന നിയന്ത്രണം

അതേസമയം സർവകലാശാലയ്ക്ക് കീഴിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും നിർത്തിവയ്ക്കുന്നതായുള്ള വാർത്ത അടിസ്ഥാനരഹിതമാണെന്ന് പരീക്ഷ കൺട്രോളർ അറിയിച്ചു.

വ്യാജവാർത്തകൾക്കെതിരെ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും മറ്റ് ബന്ധപ്പെട്ടവരും ജാഗ്രത പാലിക്കണമെന്നും സർവകലാശാല മുന്നറിയിപ്പ് നൽകി.

ABOUT THE AUTHOR

...view details