കേരളം

kerala

ETV Bharat / state

വേറിട്ടൊരു ശിശുദിന സന്ദേശം ; കാൻസർ രോഗികൾക്ക് മുടി ദാനം ചെയ്‌ത് വിദ്യാർഥികളും മാതാപിതാക്കളും

Students Hair Donation To Cancer Patients: കടുത്തുരുത്തി സെന്‍റ് മൈക്കിൾസ് സ്‌കൂളിലെ വിദ്യാർഥികളും മാതാപിതാക്കളുമാണ് കാൻസർ രോഗികൾക്ക് മുടി ദാനം ചെയ്‌തത്.

Students Hair Donation To Cancer Patients  hair donation to cancer patients  Students Hair Donation campaign  kaduthuruthy school hair donation programme  മുടി ദാനം ചെയ്‌ത് വിദ്യാർഥികളും മാതാപിതാക്കളും  കാൻസർ രോഗികൾക്ക് മുടി ദാനം ചെയ്‌തു  ശിശുദിനം  childrens day  കാൻസർ രോഗികൾക്ക് മുടി മുറിച്ച് നൽകി  Hair Donation
Students Hair Donation To Cancer Patients

By ETV Bharat Kerala Team

Published : Nov 13, 2023, 2:09 PM IST

ശിശുദിന സന്ദേശമായി കാൻസർ രോഗികൾക്ക് മുടി ദാനം ചെയ്‌ത് വിദ്യാർഥികളും മാതാപിതാക്കളും

കോട്ടയം:ശിശുദിന സന്ദേശമായി കാൻസർ രോഗികൾക്ക് മുടി മുറിച്ച് നൽകി കടുത്തുരുത്തി സെന്‍റ് മൈക്കിൾസ് സ്‌കൂളിലെ വിദ്യാർഥികളും മാതാപിതാക്കളും (students and parents donated hair to cancer patients). കാൻസർ ബോധവത്കരണ സന്ദേശത്തിന്‍റെ ഭാഗമായും സമൂഹത്തിനുള്ള ശിശുദിന സന്ദേശമായുമാണ് മുടി മുറിച്ച് നൽകുന്നതെന്ന് സംഘാടകർ പറഞ്ഞു. സെന്‍റ് മൈക്കിൾസ് സ്‌കൂളും ചെങ്ങനാശേരി സർഗ്ഗ ക്ഷേത്ര, 89.6 എഫ് എം, വുമൺസ് ഫോറം, എന്നിവയുടെ സംയുക്ത സംരംഭം ആയിട്ടാണ് പദ്ധതി നടപ്പിലാക്കിയത്.

സ്‌കൂളിലെ വിദ്യാർഥികളും മാതാപിതാക്കളും ഉൾപ്പെടെയുള്ളവർ മുടി ദാനം ചെയ്‌തു. സ്‌കൂൾ പ്രിൻസിപ്പാൾ സീമ സൈമണിന്‍റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം കടുത്തുരുത്തി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജിൻസി എലിസബത്ത് ഉദ്ഘാടനം ചെയ്‌തു. ഓരോ പെൺകുട്ടിയും അവരുടെ മുടിയെ വളരെയേറെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതാണെന്നും അത് മുറിച്ച് കൊടുക്കുവാനുള്ള സന്മനസ് സമൂഹത്തിനുള്ള വലിയ സന്ദേശമാണെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പറഞ്ഞു.

ചങ്ങനാശ്ശേരി സർഗ്ഗ ക്ഷേത്ര ഡയറക്‌ടർ ഫാദർ അലക്‌സ് പ്രായിക്കളം സിഎംഐ മുഖ്യപ്രഭാഷണം നടത്തി. വിദ്യാർഥികളും മാതാപിതാക്കളും ദാനമായി നൽകിയ മുടി ഉപയോഗിച്ച് കാൻസർ രോഗികൾക്കുള്ള വിഗ് നിർമിക്കുകയും അത് അർഹതപ്പെട്ട പാവപ്പെട്ട രോഗികൾക്ക് സൗജന്യമായി നൽകുകയും ചെയ്യുന്നതാണ് പദ്ധതി എന്നും ഈ പദ്ധതിയുടെ ശരിയായ നടത്തിപ്പിലൂടെ നിരവധി ആളുകൾക്ക് അവരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനും രോഗത്തെ ചെറുത്തുനിൽക്കാനും പൊരുത്തപ്പെടാനും സാധിക്കുന്നതായി അദ്ദേഹം പറഞ്ഞു.

മുടി മുറിച്ചു നൽകിയവർക്കുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണവും അദ്ദേഹം നിർവഹിച്ചു. വിദ്യാർഥികളായ മെറിൻ, ധനലക്ഷ്‌മി, ദേവനന്ദ, സ്നേഹ, സിയ, ലക്ഷ്‌മി, അർച്ചന, അക്ഷര, അക്‌സ എന്നീ കുട്ടികളും മാതാപിതാക്കളായ, ബീന പീറ്റർ, സാന്ദ്ര ബെന്നി, അലീന ആന്‍റണി, ടൈം കിഡ്‌സ് പ്ലേ സ്‌കൂൾ പ്രവർത്തക ശ്രുതി ഹരേഷ് എന്നിവരാണ് മുടി ദാനം ചെയ്‌തത്.

ABOUT THE AUTHOR

...view details