കേരളം

kerala

ETV Bharat / state

വിദ്യാർഥി സ്വകാര്യ ബസിൽ നിന്നും തെറിച്ചു വീണ സംഭവം; ചിങ്ങവനം പൊലീസ് കേസെടുത്തു

ഓട്ടോമാറ്റിക്ക് ഡോർ സംവിധാനത്തിലെ പ്രശ്‌നവും അമിത വേഗതയുമാണ് കുട്ടി ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീഴാൻ കാരണമെന്നാണ് നിഗമനം. ബസ് ജീവനക്കാർക്ക് എതിരെ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി.

STUDENT FELL FROM RUNNING BUS IN KOTTAYAM  STUDENT FELL FROM RUNNING BUS  STUDENT FELL FROM BUS  STUDENT FELL FROM RUNNING BUS POLICE REGISTER CASE  വിദ്യാർഥി സ്വകാര്യ ബസിൽ നിന്നും തെറിച്ചു വീണു  ചിങ്ങവനം പൊലീസ്  കോട്ടയം മെഡിക്കൽ കോളജ്  മോട്ടോർ വാഹന വകുപ്പ്
വിദ്യാർഥി സ്വകാര്യ ബസിൽ നിന്നും തെറിച്ചുവീണ സംഭവത്തിൽ പൊലീസ് കേസെടുത്തു

By

Published : Oct 8, 2022, 3:06 PM IST

കോട്ടയം: കോട്ടയം പാക്കിൽ വിദ്യാർഥി സ്വകാര്യ ബസിൽ നിന്നും തെറിച്ചുവീണ സംഭവത്തിൽ പൊലീസ് കേസെടുത്തു. ചിങ്ങവനം പൊലീസാണ് കേസ് എടുത്തത്. പാക്കിൽ പവർഹൗസ് ജംഗ്ഷനിൽ ഇന്നലെ (ഒക്‌ടോബർ 7) വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം.

വിദ്യാർഥി സ്വകാര്യ ബസിൽ നിന്നും തെറിച്ചുവീണ സംഭവത്തിൽ പൊലീസ് കേസെടുത്തു

അമിത വേഗത്തിൽ സഞ്ചരിച്ചിരുന്ന സ്വകാര്യ ബസിൽ നിന്ന് എട്ടാം ക്ലാസ് വിദ്യാർഥി അഭിരാം റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. വീഴ്‌ചയിൽ മുഖത്തും ഇടത് കൈമുട്ടിനും കുട്ടിക്ക് സാരമായി പരിക്കേറ്റു. വീഴ്‌ചയുടെ ആഘാതത്തിൽ കുട്ടിയുടെ രണ്ട് പല്ലുകളും ഇളകി.

കോട്ടയം-കൈനടി റൂട്ടിലോടുന്ന ചിപ്പി ബസ് ആണ് അപകടമുണ്ടാക്കിയത്. സ്റ്റോപ്പ് എത്തിയപ്പോൾ നിർത്താതെ ബസ് അമിത വേഗത്തിൽ പോകുകയായിരുന്നു. സ്റ്റോപ്പിൽ ഇറങ്ങാനായി ബസിന്‍റെ മുകളിലത്തെ പടിയിൽ നിൽക്കുകയായിരുന്ന അഭിരാം തെറിച്ച് റോഡിലേക്ക് വീണു. അപകട സമയം ബസിന്‍റെ റോഡ് അടച്ചിട്ടുണ്ടായിരുന്നില്ല. കുട്ടി റോഡിലേക്ക് വീണിട്ടും ബസ് നിർത്താതെ പോയി.

പരിക്കേറ്റ കുട്ടി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. കുട്ടിയെ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ സന്ദർശിച്ചു.

ബസ് അമിതവേഗതയിലായിരുന്നുവെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ബസ് ജീവനക്കാർക്ക് എതിരെ നടപടി തുടങ്ങിയെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. തിങ്കളാഴ്‌ച(ഒക്‌ടോബര്‍ 12) ഹാജരാകാൻ ഡ്രൈവറോട് ആർടിഒ നിർദേശിച്ചു. ഓട്ടോമാറ്റിക്ക് ഡോർ സംവിധാനത്തിലെ പ്രശ്‌നവും അമിത വേഗതയുമാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.

ABOUT THE AUTHOR

...view details