കേരളം

kerala

ETV Bharat / state

ഈരാറ്റുപേട്ടയിൽ വിദ്യാർഥി ആറ്റിൽ മുങ്ങിമരിച്ചു - ഈരാറ്റുപേട്ടയിൽ വിദ്യാർഥി ആറ്റിൽ മുങ്ങിമരിച്ചു

പാറത്തോട് ഇടക്കുന്നം മഠത്തിൽ പറമ്പിൽ ഫൈസൽ–റാഹത്ത് ദമ്പതികളുടെ മകൻ ആദിൽ(14) ആണ് മരിച്ചത്

Student drowns in Erattupetta  ഈരാറ്റുപേട്ടയിൽ വിദ്യാർഥി ആറ്റിൽ മുങ്ങിമരിച്ചു  വിദ്യാർഥി ആറ്റിൽ മുങ്ങിമരിച്ചു
ഈരാറ്റുപേട്ട

By

Published : Mar 31, 2021, 11:39 AM IST

കോട്ടയം: സുഹൃത്തുക്കളുമൊത്ത് ആറ്റിൽ കുളിക്കുന്നതിനിടെ വിദ്യാർഥി മുങ്ങിമരിച്ചു. പാറത്തോട് ഇടക്കുന്നം മഠത്തിൽ പറമ്പിൽ ഫൈസൽ–റാഹത്ത് ദമ്പതികളുടെ മകൻ ആദിൽ(14) ആണ് മരിച്ചത്. പാറത്തോട് പാലമ്പ്ര അസംപ്ഷൻ ഹൈസ്‌കൂൾ 9-ാം ക്ലാസ് വിദ്യാർഥിയാണ് ആദിൽ. വൈകുന്നേരം ആറരയോടെ തൊടുപുഴ റോഡിൽ ഈലക്കയത്തിലായിരുന്നു അപകടം. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ കുട്ടിയെ കരയ്‌ക്കെടുത്ത് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ABOUT THE AUTHOR

...view details