കോട്ടയം: കൈവശഭൂമിക്ക് പട്ടയം നല്‍കുക, സര്‍ക്കാര്‍ ഉത്തരവ് ഉദ്യോഗസ്ഥര്‍ ഉടന്‍ നടപ്പാക്കുക, എന്നീ അവശ്യങ്ങള്‍ ഉന്നയിച്ച് ആരംഭിച്ച സമരം ശക്തിപ്പെടുത്തുമെന്ന് ഐക്യ മലഅരയ മഹാസഭ.
പട്ടയാവകാശ പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് മല അരയ മഹാസഭ - mala araya mahasbha
പട്ടയം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഡിസംബര്‍ 21 മുതലാണ് സഭ പ്രക്ഷോഭം തുടങ്ങിയത്.
പട്ടയാവകാശ പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് മല അരയ മഹാസഭ
സര്‍ക്കാര്‍ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ മുഴുവന്‍ കര്‍ഷകര്‍ക്കും പട്ടയം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഡിസംബര്‍ 21 മുതലാണ് സഭ പ്രക്ഷോഭം തുടങ്ങിയത്. പ്രക്ഷോഭത്തിന് നിരവധി സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പുഞ്ചവയലിലാണ് അനിശ്ചിതകാല സമരം നടത്തുന്നത്.
സമരം മൂന്നാഴ്‌ച പിന്നിട്ടിട്ടും ഇവരുടെ ആവശ്യത്തോട് അധികാരികള്‍ മുഖം തിരിച്ചു നില്‍ക്കുന്ന സ്ഥിതിയാണെന്നും ഈ സാഹചര്യത്തിലാണ് സമരം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചതെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.
Last Updated : Jan 9, 2021, 6:29 PM IST