കോട്ടയം: പരീക്ഷസംബന്ധമായ അടിയന്തര ജോലികൾ നടക്കുന്നതിനാൽ മഹാത്മാഗാന്ധി സർവകലാശാല പരീക്ഷഭവനിൽ സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി പരീക്ഷ കൺട്രോളർ അറിയിച്ചു. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് പരിമിത ജീവനക്കാരുമായാണ് പരീക്ഷവിഭാഗം പ്രവർത്തിക്കുന്നത്.
എംജി സർവകലാശാല പരീക്ഷഭവനിൽ സന്ദർശകർക്ക് കർശന നിയന്ത്രണം
അടിയന്തര ഘട്ടങ്ങളിൽ സർവകലാശാലയിൽ നിന്ന് അറിയിപ്പ് ലഭിച്ചവർക്ക് മാത്രമായിരിക്കും ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ പരീക്ഷഭവനിലേക്ക് പ്രവേശനം അനുവദിക്കുക.
എംജി സർവകലാശാല പരീക്ഷഭവനിൽ സന്ദർശകർക്ക് കർശന നിയന്ത്രണം
ഇവിടേക്കുള്ള എല്ലാ അപേക്ഷകളും ഓൺലൈനായി സമർപ്പിക്കുവാൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളിൽ സർവകലാശാലയിൽ നിന്ന് അറിയിപ്പ് ലഭിച്ചവർക്ക് മാത്രമായിരിക്കും ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ പരീക്ഷഭവനിലേക്ക് പ്രവേശനം അനുവദിക്കുക.
Also read: വിസ്‌മയയുടെ മരണം: ശക്തമായ തെളിവുണ്ടെന്ന് ഐജി ഹർഷിത അട്ടല്ലൂരി