കോട്ടയം: കോട്ടയത്ത് പാമ്പാടിയിൽ ഏഴ് പേരെ കടിച്ച തെരുവുനായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. തിരുവല്ലയിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്. ആക്രമണത്തിനു ശേഷം നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.
പാമ്പാടിയിൽ ഏഴ് പേരെ കടിച്ച നായക്ക് പേവിഷ ബാധ - stray dog attack
പാമ്പാടി ഏഴാംമൈലിലാണ് കുട്ടിയെ അടക്കം ഏഴു പേരെ തെരുവുനായ കടിച്ചത്. ആക്രമണത്തിനു ശേഷം നായയെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. തിരുവല്ലയിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്
പാമ്പാടിയിൽ ഏഴ് പേരെ കടിച്ച നായക്ക് പേവിഷ ബാധ
ശനിയാഴ്‌ച(17.09.2022) വൈകുന്നേരം മൂന്നു മണിയോടെയാണ് പാമ്പാടി ഏഴാംമൈൽ ഭാഗത്ത് വച്ച് തെരുവുനായ കുട്ടിയെ അടക്കം ഏഴു പേരെ കടിച്ചത്. വീട്ടുമുറ്റത്ത് കയറി നായ വീട്ടമ്മയെ ആക്രമിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
Also Read: വീട്ടില്‍ ഉറങ്ങിക്കിടന്ന 12കാരൻ ഉള്‍പ്പെടെ കോട്ടയത്ത് തെരുവുനായ കടിച്ചത് ഏഴ് പേരെ