കോട്ടയം : ചങ്ങനാശ്ശേരിയിൽ തെരുവുനായയെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ സംഭവത്തിൽ മൃഗസ്‌നേഹികളുടെ പരാതിയിന്‍മേല്‍ ചങ്ങനാശ്ശേരി പൊലീസ് കേസെടുത്തു. ചൊവ്വാഴ്‌ചയാണ് നായയെ ചങ്ങനാശ്ശേരി പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള റോഡിലെ ഇലക്‌ട്രിക് പോസ്റ്റില്‍ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് മൃഗസ്‌നേഹികൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് ചങ്ങനാശ്ശേരി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്‌ടർ റിച്ചാർഡ് വർഗീസിന്‍റെ നേതൃത്വത്തിൽ പൊലീസ് കേസെടുത്തു. രണ്ടുദിവസം മുൻപ് പ്രദേശത്ത് ഒരു സ്‌ത്രീയെ തെരുവുനായ ആക്രമിക്കാനായി ഓടിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് നായയെ കൊന്ന് കെട്ടിത്തൂക്കിയത് എന്നാണ് സൂചന.