കോട്ടയം: സംസ്ഥാനത്ത് തെരുവ് നായയുടെ ആക്രമണം രൂക്ഷം. കോട്ടയം മണിമല പൊന്തൻപുഴയിൽ ബൈക്കിൽ യാത്ര ചെയ്‌തിരുന്ന യുവാവിനെ തെരുവ് നായകൾ ആക്രമിച്ചു. മണിമല കരിമ്പനാക്കുളം പ്രാണംകയം ജെറീഷ് പി ജോസ് (35)നാണ് നായയുടെ കടിയേറ്റത്.
ജെറീഷ് പുലർച്ചെ ജോലിക്ക് പോകുമ്പോഴായിരുന്നു ആക്രമണം. ജെറീഷ് യാത്ര ചെയ്‌തിരുന്ന ബൈക്കിന് നേരെ നായകൾ ചാടി വീഴുകയായിരുന്നു. യുവാവ് ധരിച്ചിരുന്ന ജാക്കറ്റിലാണ് നായകൾ ആദ്യം കടിച്ചത്.