കോട്ടയം :ഏറ്റുമാനൂരിൽ നായയുടെ ആക്രമണത്തിൽ ആറുപേർക്ക് പരിക്ക്. രണ്ട് കുട്ടികൾക്കും നാല് മുതിർന്നവർക്കുമാണ് കടിയേറ്റത്. ബുധനാഴ്‌ച (സെപ്‌റ്റംബര്‍ 28) വൈകിട്ട് നാലരയോടെയാണ് സംഭവം. പിന്നാലെ ഏറ്റുമാനൂർ നഗരസഭയുടെ നേതൃത്വത്തിലുള്ള സംഘം നായയെ പിടികൂടി.
ഏറ്റുമാനൂരിൽ ആറുപേർക്ക് 'ബെല്‍റ്റ് കെട്ടിയ' നായയുടെ കടിയേറ്റു ; ഉടമസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യം - stray dog attack in kottayam
ആക്രമിച്ച നായയെ കഴുത്തില്‍ ബെല്‍റ്റ് കെട്ടിയ നിലയില്‍ കണ്ടെത്തിയതിനാല്‍ ഉടമസ്ഥര്‍ക്കെതിരെ ഏറ്റുമാനൂര്‍ നഗരസഭ നടപടിയെടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം
ഏറ്റുമാനൂർ ക്ഷേത്രത്തിന് സമീപത്ത് വച്ചാണ് നായ വഴിയാത്രക്കാർ അടക്കമുള്ളവരെ ആക്രമിച്ചത്. കടിയേറ്റവരെ പ്രദേശത്തെ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കഴുത്തിൽ ബെൽറ്റ് ധരിച്ച വളർത്തുനായയാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. നായയെ വീട്ടുകാർ അഴിച്ചുവിട്ടതോ അല്ലെങ്കിൽ തെരുവിൽ ഉപേക്ഷിച്ചതോ ആകാമെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തില്‍ നഗരസഭ അധികൃതർ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.