കോട്ടയം: സ്ത്രീ സുരക്ഷക്ക് വേണ്ടി ശക്തമായ നിയമ നടപടികൾ ഇന്നത്തെ കാലത്ത് ആവശ്യമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിയമ പരിരക്ഷ ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഹിളാ കോൺഗ്രസിന്‍റെ ആഭിമുഖ്യത്തിൽ ഒരുവർഷം നീണ്ടുനിൽക്കുന്ന സ്ത്രീ സുരക്ഷ 2020 പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മന്‍ചാണ്ടി. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ സമൂഹം ഏറ്റെടുക്കണമെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേര്‍ത്തു.
സ്‌ത്രീ സുരക്ഷയ്‌ക്കായി ശക്തമായ നടപടികള്‍ വേണമെന്ന് ഉമ്മന്‍ചാണ്ടി
ഒരുവർഷം നീണ്ടുനിൽക്കുന്ന സ്ത്രീ സുരക്ഷ 2020 പരിപാടിക്ക് മഹിളാ കോൺഗ്രസിന്‍റെ ആഭിമുഖ്യത്തിൽ തുടക്കമായി
സ്ത്രീ സുരക്ഷ; പ്രതിഷേധവുമായി മഹിളാ കോണ്‍ഗ്രസ്
രാജ്യത്ത് സ്ത്രീകൾ നേരിടുന്ന പ്രധാന വെല്ലുവിളികൾ ചൂണ്ടിക്കാട്ടിയും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്ത്രീ സുരക്ഷയിൽ അനാസ്ഥ കാണിക്കുന്നതില്‍ പ്രതിഷേധിച്ച് മുദ്രവാക്യങ്ങളുയര്‍ത്തിയുമാണ് പരിപാടി ആരംഭിച്ചത്. മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷിന്‍റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ എംപിമാരും എംഎൽഎമാരും ഉൾപ്പെടെ നിരവധി പ്രവർത്തകർ പങ്കെടുത്തു.