കോഴിക്കോട്:സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനിടെ സ്റ്റേജിലെ കാര്‍പ്പറ്റില്‍ തെന്നിവീണ വിദ്യാര്‍ഥിക്ക് പരിക്ക്. കോഴിക്കോട് ബീച്ചിലെ ഗുജറാത്തി ഹാളിലെ ബേപ്പൂര്‍ സ്റ്റേജിലാണ് സംഭവം. തുടര്‍ന്ന് ഹൈസ്‌കൂള്‍ വിഭാഗം കോല്‍ക്കളി താത്കാലികമായി നിര്‍ത്തിവച്ചു.
കോൽക്കളിക്കിടെ കാർപ്പറ്റിൽ കാൽ തട്ടി വിദ്യാർഥി വീണു; കലോത്സവ വേദിയിൽ പ്രതിഷേധം - കോല്‍ക്കളി മത്സരാര്‍ഥിക്ക് പരിക്ക്
ഹൈസ്‌കൂള്‍ വിഭാഗം കോല്‍ക്കളിക്കിടെയാണ് സംഭവം. തുടര്‍ന്ന് മത്സരം താത്കാലികമായി നിര്‍ത്തി വച്ചു.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനിടെ കോല്‍ക്കളി മത്സരാര്‍ഥിക്ക് പരിക്ക്
വിദ്യാര്‍ഥിക്ക് കൈക്കും കാലിനും പരിക്കേറ്റു. സ്‌റ്റേജിലെ കാര്‍പ്പറ്റ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് അധ്യാപകരും വിദ്യാര്‍ഥികളും അധികൃതരെ സമീപിച്ചിരുന്നെങ്കിലും ഗൗനിച്ചില്ലെന്ന് കലോത്സവം കാണാനെത്തിയവര്‍ പറയുന്നു. സംഭവത്തില്‍ അധ്യാപകരും വിദ്യാര്‍ഥികളും കാണികളും പ്രതിഷേധവുമായി രംഗത്തെത്തി.
Last Updated : Jan 3, 2023, 3:34 PM IST