കേരളം

kerala

ETV Bharat / state

സംസ്ഥാനകമ്മിറ്റി യോഗം ആവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം - സംസ്ഥാനകമ്മിറ്റി യോഗം

രാഷ്ട്രീയ പ്രസ്ഥാനത്തിന് മുന്നോട്ട് പോകാൻ കഴിയില്ല, ഈ സാഹചര്യത്തിൽ എത്രയും വേഗം സംസ്ഥാന കമ്മിറ്റി യോഗം വിളിച്ച് ചെയർമാനെ കണ്ടെത്തേണ്ടത് അനിവാര്യമാണ്

സംസ്ഥാനകമ്മിറ്റി യോഗം ആവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം

By

Published : Jun 4, 2019, 3:51 PM IST

Updated : Jun 4, 2019, 4:04 PM IST

കോട്ടയം: സംസ്ഥാന കമ്മിറ്റി യോഗം ഉടൻ ചേരില്ലെന്ന് പി ജെ ജോസഫ് നിലപാട് കടുപ്പിച്ചതിന് പിന്നാലെ ജോസ് കെ മാണി വിഭാഗം വീണ്ടും കത്ത് നൽകി.

സംസ്ഥാനകമ്മിറ്റി യോഗം ആവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം
തികച്ചും ജനാധിപത്യപരമായ രീതിയിലാണ് ചെയർമാനെ തെരഞ്ഞെടുക്കേണ്ടത്. അതുകൊണ്ടാണ് സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചു ചേർക്കാൻ ആവശ്യപ്പെട്ടതെന്നും ജോസ് കെ മാണി പറഞ്ഞു. ചെയർമാനില്ലാതെ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് മുന്നോട്ട് പോകാൻ കഴിയില്ല. ഈ സാഹചര്യത്തിൽ എത്രയും വേഗം സംസ്ഥാന കമ്മിറ്റി യോഗം വിളിച്ച് ചെയർമാനെ കണ്ടെത്തേണ്ടത് അനിവാര്യമാണ്. സംസ്ഥാന കമ്മറ്റി എന്ന വിഷയത്തിൽ നിന്നും ജോസ് കെ മാണി പക്ഷം പിന്നോട്ട് പോയിട്ടില്ല. സംസ്ഥാന കമ്മറ്റി അംഗങ്ങളുടെ ഒപ്പോടുകൂടിയ കത്ത് റോഷി അഗസ്റ്റിൻ എംഎൽഎ, എൻ ജയരാജ് എംഎൽഎ എന്നിവർ ചേർന്നാണ് പി.ജെ ജേസഫിന് നൽകിയത്. സി എഫ് തോമസിനെ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിച്ചു കൊണ്ടുള്ള സമവായത്തിന് ജോസ് കെ മാണി അനുകൂല നിലപാട് സ്വീകരിച്ചിരുന്നതാണ്. എന്നാൽ അവസാന നിമിഷം ജോസ് കെ മാണി നിലപാട് മാറ്റിയതോടെയാണ് ആദ്യഘട്ട സമവായ ശ്രമങ്ങൾ പാളിയെതെന്നാണ് ഒര നേതാക്കളുടെ വെളിപ്പെടുത്തുന്നു.
Last Updated : Jun 4, 2019, 4:04 PM IST

ABOUT THE AUTHOR

...view details