കോട്ടയം: മുദ്രപത്രങ്ങൾക്കും കോർട്ട് ഫീ, റവന്യു സ്റ്റാമ്പുകൾക്കും പാലായില്‍ കടുത്ത ക്ഷാമം. മുനിസിപ്പാലിറ്റിയിലേക്കും പഞ്ചായത്തുകളിലേക്കും റവന്യു- താലൂക്ക്, മരാമത്ത് തുടങ്ങിയ സർക്കാർ വകുപ്പുകളിലേക്കുമുള്ള അപേക്ഷകൾക്ക് സ്റ്റാമ്പുകളും മുദ്രപത്രങ്ങളും നിർബന്ധമാണ്. എന്നാൽ രണ്ടാഴ്ചയിലേറെയായി പാലായിലും സമീപ പഞ്ചായത്തുകളിലും മുദ്രപത്രങ്ങളും സ്റ്റാമ്പുകളും കിട്ടാക്കനിയാണ്.
പാലായില്‍ മുദ്രപത്രങ്ങള്‍ക്ക് ക്ഷാമം; ഇടപാടുകാര്‍ വലയുന്നു - stamp papers non availability news
രണ്ടാഴ്ചയിലേറെയായി പാലായിലും സമീപ പഞ്ചായത്തുകളിലും മുദ്രപത്രങ്ങളും സ്റ്റാമ്പുകളും കിട്ടാക്കനിയായിട്ട്. അധികൃതരെ വിവരമറിയിച്ചെങ്കിലും ഇതുവരെയും നടപടിയൊന്നുമുണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.
![പാലായില്‍ മുദ്രപത്രങ്ങള്‍ക്ക് ക്ഷാമം; ഇടപാടുകാര്‍ വലയുന്നു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4761058-thumbnail-3x2-pala.jpg)
പാലായില്‍ മുദ്രപത്രങ്ങള്‍ക്ക് ക്ഷാമം; ഇടപാടുകാര്‍ വലയുന്നു
പാലായില്‍ മുദ്രപത്രങ്ങള്‍ക്ക് ക്ഷാമം; ഇടപാടുകാര്‍ വലയുന്നു
ലൈഫ് ഭവനപദ്ധതി, വിവിധ കരാറുകൾ എന്നിവയ്ക്ക് അപേക്ഷ നൽകാൻ സ്റ്റാമ്പുകളും മറ്റും ലഭിക്കാനില്ലാതെ അർഹരായവർ ദിവസങ്ങളായി വ്യാപാരസ്ഥാപനങ്ങൾ കയറിയിറങ്ങുകയാണ്. അപേക്ഷ നൽകാനാവാതെ പലരും നിരാശരായി മടങ്ങുന്നതും പതിവാണ്. ലഭ്യതക്കുറവിനെ കുറച്ച് അധികൃതരെ വിവരമറിയിച്ചെങ്കിലും ഇതുവരെയും നടപടിയൊന്നുമുണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.
Last Updated : Oct 16, 2019, 2:05 PM IST