കേരളം

kerala

ETV Bharat / state

പനച്ചിക്കാട് ക്ഷേത്രത്തില്‍ ആദ്യക്ഷരം കുറിച്ച് കുരുന്നുകള്‍ - പെരുഞ്ചേരി മന വാസുദേവൻ നമ്പൂതിരി

പെരുഞ്ചേരി മന വാസുദേവൻ നമ്പൂതിരിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍.

ദക്ഷിണ മൂകാംബികയിൽ എഴുത്തിനിരുന്ന് ആയിരങ്ങൾ

By

Published : Oct 8, 2019, 5:09 PM IST

Updated : Oct 8, 2019, 6:28 PM IST

കോട്ടയം:ദക്ഷിണ മൂകാംബിക എന്ന് അറിയപ്പെടുന്ന പനച്ചിക്കാട് ക്ഷേത്രത്തില്‍ ആദ്യക്ഷരം കുറിച്ച് ആയിരക്കണക്കിന് കുരുന്നുകള്‍. പുലര്‍ച്ചെ നാല് മണി മുതല്‍ ക്ഷേത്രത്തില്‍ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിച്ചു. പെരുഞ്ചേരി മന വാസുദേവൻ നമ്പൂതിരിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍. അമ്പതോളം ആചാര്യന്മാരുടെ നേതൃത്വത്തിലാണ് കുട്ടികളെ എഴുത്തിനിരുത്തിയത്. രജിസ്ട്രേഷന്‍ ഇല്ലാത്തതിനാല്‍ എത്തുന്ന മുഴുവൻ കുട്ടികളെയും എഴുത്തിനിരുത്തിയ ശേഷമേ ചടങ്ങുകള്‍ അവസാനിക്കൂ. സുരക്ഷ, ഗതാഗതം ഉൾപ്പെടെയുള്ളവക്ക് പൊലീസ് പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. മൂവായിരത്തിലധികം കുരുന്നുകൾ ക്ഷേത്രത്തിൽ നിന്നും ഹരിശ്രീ കുറിച്ചു.

പനച്ചിക്കാട് ക്ഷേത്രത്തില്‍ ആദ്യക്ഷരം കുറിച്ച് കുരുന്നുകള്‍
Last Updated : Oct 8, 2019, 6:28 PM IST

ABOUT THE AUTHOR

...view details