കോട്ടയം: അവധിയ്‌ക്കെത്തിയ സൈനികൻ മുങ്ങിമരിച്ചു. ഏറ്റുമാനൂർ ചെറുവാണ്ടൂർ മുണ്ടു വേലി മുകളേൽ ജോൺസൻ (35) ആണ് മരിച്ചത്. സുഹൃത്തുക്കളുമൊത്ത് വീടിനു സമീപത്ത് വെള്ളം കയറിയ പാടത്ത് കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം.
അവധിയ്ക്കെത്തിയ സൈനികൻ മുങ്ങിമരിച്ചു - soldier
സുഹൃത്തുക്കളുമൊത്ത് വീടിനു സമീപത്ത് വെള്ളം കയറിയ പാടത്ത് കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം.
അവധിയ്ക്കെത്തിയ സൈനികൻ മുങ്ങിമരിച്ചു
നീന്തുന്നതിനിടയിൽ ജോൺസൺ മുങ്ങി താഴുകയായിരുന്നു. കോട്ടയത്ത് നിന്ന് ഫയർഫോഴ്‌സും ഏറ്റുമാനൂർ പൊലീസും എത്തിയാണ് മൃതദേഹം കണ്ടെടുത്തത്. അവധിക്ക് ശേഷം തിങ്കളാഴ്ച്ച മടങ്ങാനിരിക്കെയാണ് മരണം.