കോട്ടയം :വിശിഷ്‌ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡല്‍ കോട്ടയം ജില്ലയിലെ പൊലീസ് മേധാവിയടക്കം ആറ് പേര്‍ക്ക്. സംസ്ഥാന പൊലീസ് സേനയിലെ ഉദ്യാേഗസ്ഥര്‍ക്ക് അവരുടെ സേവനത്തിന്‍റെയും പ്രതിബദ്ധതയുടെയും മികവിൽ മുഖ്യമന്ത്രി നൽകുന്ന പുരസ്‌കാരമാണിത്.
വിശിഷ്‌ട സേവനത്തിന് 6 ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ - kerala news updates
സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരില്‍ മികച്ച സേവനം കാഴ്‌ചവയ്ക്കുന്നവര്‍ക്കാണ് മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍

മെഡല്‍ ജേതാക്കളായ ഉദ്യോഗസ്ഥര്‍
ജില്ല പൊലീസ് മേധാവി കെ.കാർത്തിക്, റോജിമോൻ വി.വി (എ.എസ്.ഐ ഗ്രേഡ് കടുത്തുരുത്തി പി.എസ്), സിജി ബി. (എ.എസ്.ഐ ഗ്രേഡ് വൈക്കം പി.എസ്), ശ്രീജോവ് പി.എസ് (എ.എസ്.ഐ ഗ്രേഡ് ജില്ല സ്പെഷ്യൽ ബ്രാഞ്ച് ), ഹാഷിക്.എം.ഐ( സീനിയർ സിവിൽ പൊലീസ് ഓഫിസർ കോട്ടയം വെസ്റ്റ് പി എസ് ), പ്രതീഷ് രാജ് ( സീനിയർ സിവിൽ പൊലീസ് ഓഫിസർ കോട്ടയം ഈസ്റ്റ് പി.എസ് ) എന്നിവരാണ് മെഡലിന് അര്‍ഹരായത്. കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര പുരസ്‌കാരവും കഴിഞ്ഞ ദിവസം ജില്ല പൊലീസ് മേധാവി കെ.കാര്‍ത്തിക്കിന് ലഭിച്ചിരുന്നു.