കേരളം

kerala

ETV Bharat / state

ജലന്തർ രൂപതാ വക്താവിന്‍റെ നടപടി അംഗീകരിക്കുന്നില്ല: സിസ്റ്റർ അനുപമ - ജലന്തർ രൂപത

ഫ്രാങ്കോ മുളക്കൽ തന്നെയാണോ ഇപ്പോഴും ജലന്തർ രൂപതയുടെ ഭരണാധികാരി എന്ന് സംശയം ഉണ്ടെന്നും കന്യാസ്ത്രീകൾ.

ഫയല്‍ ചിത്രം

By

Published : Feb 10, 2019, 3:27 PM IST

ജലന്തർ രൂപത പിആർഒ ഫാദർ പീറ്റർ കാവുംപുറത്തിന്‍റെ കത്തിനെ അംഗീകരിക്കുന്നില്ലെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ. മഠത്തിൽ തന്നെ തുടരാനാണ് തങ്ങളുടെ തീരുമാനമെന്നും അവര്‍ അറിയിച്ചു. മഠത്തിൽ തുടരാൻ രൂപത അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് അനുവദിച്ചെന്ന് കന്യാസ്ത്രീകൾ അറിയിച്ചതിന് പിന്നാലെയാണ് ഇവരുടെ സ്ഥലംമാറ്റം റദ്ദാക്കില്ലെന്ന പിആർഓയുടെ പ്രതികരണം എത്തിയത്.

ജലന്തർ രൂപതാ വക്താവിന്റെ നടപടി അംഗീകരിക്കുന്നില്ലെന്ന് സിസ്റ്റർ അനുപമ
ഫ്രാങ്കോ മുളക്കൽ തന്നെയാണോ ഇപ്പോഴും ജലന്തർ രൂപതയുടെ ഭരണാധികാരി എന്ന് സംശയം ഉണ്ടെന്നും കന്യാസ്ത്രീകൾ പറഞ്ഞു. സർക്കാരിന്‍റെ ഭാഗത്ത് നിന്ന് യാതൊരുവിധ സഹായവും ഇതുവരെ തങ്ങൾക്ക് ലഭിച്ചിട്ടില്ല. മറ്റ് സഹായങ്ങൾ ലഭിക്കാൻ സാധ്യതയില്ലാത്തതിനാല്‍ സർക്കാരിലാണ് തങ്ങളുടെ പൂര്‍ണ്ണ പ്രതീക്ഷയെന്നും സിസ്റ്റർ അനുപമ പറഞ്ഞു.


ABOUT THE AUTHOR

...view details