കേരളം

kerala

ETV Bharat / state

അഭയ കേസിലെ പ്രതികൾക്ക് പരോൾ : ചോദ്യം ചെയ്‌ത് ഹൈക്കോടതിയിൽ ഹർജി - കോട്ടയം

ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതികൾക്ക് പരോള്‍ അനുവദിച്ചത് കഴിഞ്ഞ 11ന്.

അഭയ കേസ്  സിസ്റ്റർ അഭയ  പരോൾ  parole  Petition  പരാതി  Abhaya case  sister abhaya  High Court  ഹൈക്കോടതി  കോട്ടയം  kottayam
അഭയ കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ചതിനെതിരെ ഹൈക്കോടതിയിൽ ഹർജി

By

Published : Jul 8, 2021, 3:27 PM IST

കോട്ടയം :സിസ്‌റ്റർ അഭയ കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ചതിനെതിരെ ഹൈക്കോടതിയിൽ ഹർജി. ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് ഹർജി നൽകിയത്. പരോൾ നിയമവിരുദ്ധമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

പരോൾ അനുവദിച്ചത് സുപ്രീംകോടതി നിയോഗിച്ച ഹൈപവർ കമ്മിറ്റി ആണെന്ന ജയിൽ ഡിജിപിയുടെ വിശദീകരണം കളവാണെന്നാണ് ഹർജിക്കാരന്‍റെ വാദം.

സുപ്രീംകോടതി ഉത്തരവ് പ്രകാരം ജയിൽ ഹൈപവർ കമ്മിറ്റി പത്ത് വർഷത്തിൽ താഴെ ശിക്ഷിച്ച പ്രതികൾക്കാണ് പരോൾ അനുവദിച്ചത്.

സിബിഐ കോടതി ശിക്ഷിച്ച് അഞ്ച് മാസം തികയും മുന്‍പ് പ്രതികൾക്ക് പരോൾ അനുവദിച്ചത് നിയമ വിരുദ്ധമാണെന്ന് ഹർജിയിൽ പറയുന്നു.

Read more:സിസ്റ്റർ അഭയയ്‌ക്ക് നീതി; പ്രതികൾക്ക് ജീവപര്യന്തം

28 വർഷം നീണ്ട നിയമനടപടികൾക്ക് ശേഷമാണ് അഭയ കേസിൽ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരും മൂന്നാം പ്രതി സിസ്റ്റർ സെഫിയും കൊലക്കുറ്റമടക്കമുള്ള വകുപ്പുകൾ പ്രകാരം കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി ശിക്ഷിച്ചത്.

ജീവപര്യന്തം തടവിന് വിധിച്ച പ്രതികൾക്ക് കഴിഞ്ഞ 11ന് പരോൾ അനുവദിക്കുകയായിരുന്നു.

ABOUT THE AUTHOR

...view details