കോട്ടയം: സാമ്പത്തിക സഹായം നൽകാൻ കേന്ദ്ര സർക്കാർ തയാറാകാത്ത സാഹചര്യത്തിൽ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്ന് മുൻ മന്ത്രി കെ.സി ജോസഫ്. പ്രളയക്കെടുതി നേരിട്ടവർക്ക് സഹായം നൽകാൻ കഴിയാത്ത സർക്കാർ കോടികൾ ചെലവ് വരുന്ന പദ്ധതി നടപ്പാക്കാൻ കടുംപിടുത്തം നടത്തുന്നത് എന്തിനെന്നും കെ.സി ജോസഫ് ചോദിച്ചു.
സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്ന് മുൻ മന്ത്രി കെ.സി ജോസഫ് - കെ സി ജോസഫ്
പാരിസ്ഥിതിക ആഘാതം കണക്കിലെടുക്കാതെ ജനങ്ങളെ ആശങ്കയിലാക്കിക്കൊണ്ട് പദ്ധതി നടപ്പാക്കാനുള്ള നീക്കം നിയമസഭ ചർച്ച ചെയ്‌ത് ഉപേക്ഷിക്കണമെന്ന് കെ.സി ജോസഫ് പറഞ്ഞു.
സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്ന് മുൻ മന്ത്രി കെ.സി ജോസഫ്
പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിൽ നിന്ന് മുഖ്യമന്ത്രി പിൻമാറണം. പാരിസ്ഥിതിക ആഘാതം കണക്കിലെടുക്കാതെ ജനങ്ങളെ ആശങ്കയിലാക്കിക്കൊണ്ട് പദ്ധതി നടപ്പാക്കാനുള്ള നീക്കം നിയമസഭ ചർച്ച ചെയ്‌ത് ഉപേക്ഷിക്കണമെന്നും സർക്കാർ സമാന്തര മാർഗങ്ങൾ കാണണമെന്നും മുൻ മന്ത്രി ആവശ്യപ്പെട്ടു.
Also Read: സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്