കേരളം

kerala

ETV Bharat / state

അടയാള പ്രചാരണ യാത്ര; ട്രാക്ടർ ഓടിച്ച് അഡ്വ.പ്രിൻസ് ലൂക്കോസ്

കുമരകം കൈപ്പുഴ മുട്ടിൽ നിന്നും ആരംഭിച്ച അടയാള പ്രചാരണ യാത്രയിലാണ് സ്ഥാനാർഥി ട്രാക്ടർ ഓടിച്ചത്.

Sign campaign  Prince Lucas  drove the tractor  അടയാള പ്രചാരണ യാത്ര  അഡ്വ.പ്രിൻസ് ലൂക്കോസ്  ട്രാക്ടർ
അടയാള പ്രചാരണ യാത്ര; ട്രാക്ടർ ഓടിച്ച് അഡ്വ.പ്രിൻസ് ലൂക്കോസ്

By

Published : Mar 31, 2021, 9:27 PM IST

കോട്ടയം: അടയാള പ്രചാരണ യാത്രയിൽ സ്വന്തം തെരഞ്ഞെടുപ്പ് ചിഹ്നമായ ട്രാക്ടർ ഓടിച്ചെത്തി ഏറ്റുമാനൂരിലെ യുഡിഎഫ് സ്ഥാനാർഥി അഡ്വ.പ്രിൻസ് ലൂക്കോസ്. കുമരകം കൈപ്പുഴ മുട്ടിൽ നിന്നും ആരംഭിച്ച അടയാള പ്രചാരണ യാത്രയിലാണ് സ്ഥാനാർഥി ട്രാക്ടർ ഓടിച്ചത്. താര പ്രചാരകനായ രമേഷ് പിഷാരടി യാത്ര ഉദ്ഘാടനം ചെയ്തതിന് പിന്നാലെ സ്ഥാനാർഥി ട്രാക്ടറിൽ കയറുകയായിരുന്നു.

കുമരകത്ത് നിന്ന് അയ്മനം , ആർപ്പൂക്കര വഴി സഞ്ചരിച്ച ട്രാക്ടർ റാലി അതിരമ്പുഴയിൽ സമാപിച്ചു. മുന്നിൽ അനൗൺസ്‌മെന്‍റ്‌ വാഹനവും, പിന്നിൽ ഇരുചക്രവാഹനങ്ങളുടെ നീണ്ട നിരയുമുണ്ടായിരുന്നു.വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ നൂറുകണക്കിന് ആളുകളാണ് സ്ഥാനാർഥിയെയും റാലിയെയും സ്വീകരിക്കാൻ ഒത്തുകൂടിയത്.

ABOUT THE AUTHOR

...view details