കേരളം

kerala

ETV Bharat / state

ഷോൺ ജോർജ് മാണി സി കാപ്പനെ സന്ദര്‍ശിച്ചു - Shone George

പാലാ നിയോജക മണ്ഡലത്തിലെ നാല് പഞ്ചായത്തുകൾ ഉൾപ്പെടുന്ന ജില്ലാ പഞ്ചായത്ത്‌ ഡിവിഷൻ ആയതിനാൽ തന്നെ അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങാനും വികസന കാര്യങ്ങളിൽ എംഎൽഎയ്ക്ക് എല്ലാ പിന്തുണയും അറിയുക്കുവാനുമാണ് അദ്ദേഹത്തെ സന്ദർശിച്ചതെന്ന് ഷോൺ ജോർജ് പറഞ്ഞു.

Shone George Pala visited MLA Mani C Kappan
Shone George Pala visited MLA Mani C Kappan

By

Published : Dec 18, 2020, 4:45 PM IST

കോട്ടയം:ജില്ല പഞ്ചായത്ത്‌ പൂഞ്ഞാർ ഡിവിഷനിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അഡ്വ. ഷോൺ ജോർജ് പാലാ എംഎൽഎ മാണി സി കാപ്പനെ വസതിയിലെത്തി സന്ദർശിച്ചു. പാലാ നിയോജക മണ്ഡലത്തിലെ നാല് പഞ്ചായത്തുകൾ ഉൾപ്പെടുന്ന ജില്ലാ പഞ്ചായത്ത്‌ ഡിവിഷൻ ആയതിനാൽ തന്നെ അദ്ദേഹത്തിന്‍റെ അനുഗ്രഹം വാങ്ങാനും വികസന കാര്യങ്ങളിൽ എംഎൽഎയ്ക്ക് എല്ലാ പിന്തുണയും അറിയുക്കുവാനുമാണ് അദ്ദേഹത്തെ സന്ദർശിച്ചതെന്ന് ഷോൺ ജോർജ് പറഞ്ഞു.

മേച്ചാൽ-നെല്ലാപാറ-മൂന്നിലവ് റോഡ്, മേലുകാവ്-ഇലവീഴാപൂഞ്ചിറ റോഡ്, തീക്കോയി-ചാമപാറ-വെള്ളാനി റോഡ്, തീക്കോയി-തലനാട് റോഡ് ഉൾപ്പടെ റോഡുകളുടെ നവീകരണത്തെ സംബന്ധിച്ചു എംഎൽഎയുമായി ചർച്ച നടത്തി. മേലുകാവ്, മൂന്നിലവ്, തലനാട്, തീക്കോയി ഉൾപ്പെടെയുള്ള മലയോര മേഖലയിലെ വലിയ ജലക്ഷാമത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കാൻ ഒരുമിച്ചുള്ള മുന്നേറ്റം ആവശ്യമാണെന്നും അതിനായി രാഷ്ട്രീയത്തിന് അതീതമായി നാടിന്‍റെ വികസന കാര്യങ്ങളിൽ എംഎൽഎയ്ക്കൊപ്പം മുന്നോട്ട് പോകുമെന്നും ഷോൺ ജോർജ് പറഞ്ഞു.

ABOUT THE AUTHOR

...view details