കോട്ടയം:ദിലീപുമായി തനിക്ക് വ്യക്തിപരമായി അടുത്ത ബന്ധമുണ്ടെന്ന് ഷോൺ ജോർജ്. എന്നാൽ ദിലീപിന്‍റെ സഹോദരൻ അനൂപുമായി വലിയ പരിചയമില്ല. ദിലീപ് തെറ്റ് ചെയ്‌തിട്ടില്ലെന്ന ഉറച്ച വിശ്വാസമുണ്ട്. ദിലീപുമായി ധാരാളം സൗഹൃദ ചാറ്റുകൾ ഉണ്ടായിട്ടുണ്ടെന്നും ഷോൺ.
ദിലീപുമായി വ്യക്തിപരമായി അടുത്ത ബന്ധമുണ്ടെന്ന് ഷോൺ ജോർജ് - Shone george response
ക്രൈം ബ്രാഞ്ച് റെയ്‌ഡ് നടത്തിയതിന് പിന്നാലെയാണ് ഷോൺ ജോർജിന്‍റെ പ്രതികരണം.
![ദിലീപുമായി വ്യക്തിപരമായി അടുത്ത ബന്ധമുണ്ടെന്ന് ഷോൺ ജോർജ് ഷോൺ ജോർജ് actress assault case crime branch raid ക്രൈം ബ്രാഞ്ച് റെയ്‌ഡ് ദിലീപ് Shone george response പിസി ജോര്‍ജ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16195753-thumbnail-3x2-shone.jpg)
കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്‌ത് വ്യാജ വാട്‌സ്‌ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കാൻ മണ്ടനല്ല, അഭിഭാഷകനായ തനിക്ക് ഇക്കാര്യങ്ങിൽ നല്ല ബോധ്യമുണ്ട് എന്നും ഷോൺ പറഞ്ഞു. സ്വർണക്കടത്ത് കേസിൽ പിണറായിക്കെതിരായ പിസി ജോർജിന്‍റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് പൊലീസ് പിന്തുടർന്ന് ഉപദ്രവിക്കുന്നുവെന്നും ഷോൺ പറഞ്ഞു.
ഫോൺ അല്ലാതെ മറ്റ് രേഖകൾ പരിശോധിക്കാനും പൊലീസ് ശ്രമിച്ചുവെന്നും ഷോൺ പറഞ്ഞു. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് പിസി ജോർജിന്‍റെ വീട്ടിൽ ക്രൈം ബ്രാഞ്ച് റെയ്‌ഡ് നടത്തിയത്.