കോട്ടയം: ജില്ല പഞ്ചായത്ത് പൂഞ്ഞാര്‍ ഡിവിഷന്‍ നിലനിര്‍ത്താന്‍ അഡ്വ.ഷോണ്‍ ജോര്‍ജ് പ്രചരണ രംഗത്ത് സജീവമായി. മുന്നണികളുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടക്കുന്നതിന് മുമ്പായി കളം പിടിക്കുകയാണ് ജനപക്ഷത്തിന്‍റെ ലക്ഷ്യം. വ്യക്തി ബന്ധങ്ങളും പി സി ജോര്‍ജിന്‍റെ പ്രവര്‍ത്തന ശൈലിയുമെല്ലാം വോട്ടുകളാക്കി മാറ്റമെന്ന പ്രതീക്ഷയിലാണ് ഷോണ്‍ ജോര്‍ജ്. നാല് പതിറ്റാണ്ടായി പൊതുരംഗത്ത് സജീവമായ പി സി ജോര്‍ജ് എംഎല്‍എയുടെ മകന്‍ ഷോണ്‍ ജോര്‍ജിന് ഇത് കന്നിയങ്കമാണ്.
പൂഞ്ഞാറില്‍ പ്രചാരണത്തില്‍ സജീവമായി ഷോണ്‍ ജോര്‍ജ് പൂഞ്ഞാര്‍ ഡിവിഷനില്‍ നിന്നും ഇടത് പിന്തുണയോടെ കഴിഞ്ഞ തവണ വിജയിച്ചത് ജനപക്ഷം സെക്കുലര്‍ പ്രതിനിധിയായിരുന്ന ലിസി സെബാസ്റ്റ്യനായിരുന്നു. എന്നാല്‍ ഇത്തവണ മുന്നണി ബന്ധങ്ങള്‍ ഒന്നുമില്ലാതെയാണ് ജനപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കോട്ട കാക്കാൻ പാര്‍ട്ടി നിയോഗിച്ചത് ഷോണ്‍ ജോര്‍ജിനെയും. രണ്ട് പതിറ്റാണ്ടായി യുവജന രാഷ്ട്രീയ രംഗത്ത് സജീവമാണ് ഷോണ്‍. സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞ ഉടനെ തന്നെ ഷോണ്‍ പ്രചരണ രംഗത്തും സജീവമായി.
കഴിഞ്ഞ നാളുകള്‍ ആത്മവിശ്വാസത്തിന്‍റെ നാളുകളായിരുന്നുവെന്ന് ഷോണ്‍ പറഞ്ഞു. രണ്ട് പതിറ്റാണ്ടായി എന്താണ് നേടിയെന്നതിന്‍റെ തെളിവാണ് ആളുകള്‍ക്കിടയില്‍ നിന്ന് ലഭിക്കുന്ന പ്രതികരണം. വിജയിക്കുന്നതിന് മുന്നണിയുടെ ആവശ്യം വേണമെന്നില്ല. ഉറച്ച വിജയ പ്രതീക്ഷയാണുള്ളതെന്നും ഷോണ്‍ പറഞ്ഞു. മീനച്ചില്‍ ഈസ്റ്റ് ബാങ്ക് വൈസ് ചെയര്‍മാനായ ഷോണ്‍ 2011ല്‍ യുവജനക്ഷേമ ബോര്‍ഡ് അംഗവുമായിരുന്നു. എല്ലാ പാര്‍ട്ടികളും ജനപക്ഷത്തെ എതിര്‍ക്കുന്നത് ഫലമുള്ള മാവിലെ കല്ലെറിയൂ എന്നത് പോലെയാണ്.
വ്യക്തിപരവായി ആരെയും അധിക്ഷേപിക്കാറില്ല. പൂഞ്ഞാര്‍ ഡിവിഷന്‍റെ സമഗ്ര വികസനത്തിനൊപ്പം തന്നെ കൊവിഡ് പ്രതിസന്ധിക്ക് ശേഷം കര്‍ഷക തലമുറയെ പുതിയ മാര്‍ഗങ്ങളിലേക്ക് കൊണ്ട് പോവുകയെന്നതും ലക്ഷ്യമാണ്. മധ്യ തിരുവിതാംകൂറില്‍ നിര്‍ണായക ശക്തിയാണ് തങ്ങളെന്ന് തെളിയിക്കേണ്ടത് ജനപക്ഷത്തിന്‍റെ രാഷ്ട്രിയ നിലനിൽപിന് അനിവാര്യവുമാണ്. യുഡിഎഫ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് വി.ജെ ജോസാണ് മത്സരിക്കുന്നത്. ഇടത് മുന്നണിയുടെ സ്ഥാനാര്‍ഥി നിര്‍ണയം ഇതേവരെ വ്യക്തമായിട്ടില്ല. ബ്ലോക്ക് പഞ്ചായത്തംഗമായിരുന എ.വി സാമുവലോ സിപിഎം ജില്ലാ കമ്മിറ്റിയംഗം ജോയി ജോര്‍ജോ മത്സര രംഗത്തെത്തിയേക്കും.