കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് കോൺഗ്രസിലെ ശോഭാ സലിമോൻ തെരഞ്ഞെടുക്കപ്പെട്ടു. മുൻ ധാരണപ്രകാരം കോൺഗ്രസിലെ തന്നെ ജസിമോൾ മനോജ് രാജിവെച്ചു ഒഴിഞ്ഞതോടെയാണ് ജില്ലാ പഞ്ചായത്തിൽ വീണ്ടും തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
ശോഭാ സലിമോൻ കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് - shobha salimon
12 വോട്ടുകൾ നേടിയാണ് ശോഭാ സലിമോൻ തെരഞ്ഞെടുക്കപ്പെട്ടത്.
ശോഭാ സലിമോൻ കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്
22 അംഗങ്ങളുള്ള ജില്ലാ പഞ്ചായത്തിൽ യുഡിഎഫിന് 14, എൽഡിഎഫിന് എട്ട് എന്നിങ്ങനെയാണ് കക്ഷി നില. ഇതിൽ 12 വോട്ടുകൾ നേടിയാണ് ശോഭാ സലിമോൻ വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്. ഒരു യുഡിഎഫ് അംഗവും ജനപക്ഷ മുന്നണി അംഗവും തെരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിന്നു. കുറിച്ചി ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്തംഗമായ ശോഭാ സലിമോൻ, നിലവിൽ മഹിളാ കോൺഗ്രസ് ജില്ലാ അധ്യക്ഷ കൂടിയാണ്.