കോട്ടയം : ഷവർമ കഴിച്ച വിദ്യാർഥിനിക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് മെഡിക്കൽ കോളജിൽ ചികിത്സ തേടി. കോട്ടയം മെഡിക്കൽ കോളജിലെ ബിഎസ്‌സി ഡയാലിസിസ് വിദ്യാർഥിനി തിരുവനനന്തപുരം സ്വദേശിനിയായ 20കാരിയാണ് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം മെഡിക്കൽ കോളജ് മോർച്ചറി ഗേറ്റിന് എതിർവശത്തെ ഒരു ഹോട്ടലിൽ നിന്നാണ് വിദ്യാർഥിനി ഷവർമ കഴിച്ചത്.
ഷവർമ കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധ ; കോട്ടയത്ത് വിദ്യാർഥിനി ആശുപത്രിയിൽ
കോട്ടയം മെഡിക്കൽ കോളജ് മോർച്ചറി ഗേറ്റിന് എതിർവശത്തെ ഒരു ഹോട്ടലിൽ നിന്നാണ് വിദ്യാർഥിനി ഷവർമ കഴിച്ചത്
ഷവർമ കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധ; വിദ്യാർഥിനി ആശുപത്രിയിൽ
Also Read: ഷവർമ കഴിച്ച് വിദ്യാർഥിനി മരിച്ച സംഭവം; കൂള്‍ബാര്‍ മാനേജര്‍ പൊലീസ് കസ്റ്റഡിയില്‍
ഭക്ഷണം കഴിച്ച് അര മണിക്കൂർ കഴിഞ്ഞപ്പോൾ ശാരീരിക അസ്വസ്ഥതയുണ്ടാകുകയും ശരീരമാകെ ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്‌തു. തുടർന്ന് മെഡിക്കൽ കോളജിൽ ചികിത്സ തേടുകയായിരുന്നു. സംഭവത്തില്‍ വിദ്യാർഥിനി പരാതി നൽകി.