കോട്ടയം:കോഴക്കേസില്‍ കുടുങ്ങിയ കെ.എം മാണിയെ മണിയോര്‍ഡര്‍ അയച്ച് ട്രോളിയ ആഷിഖ് അബുവിന് കേരള ജനപക്ഷം അധ്യക്ഷന്‍ ഷോണ്‍ ജോര്‍ജിന്‍റെ വക 5 രൂപ. പ്രളയദുരിതാശ്വാസ സമാഹരണത്തിന് സംഗീത പരിപാടി നടത്തിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഷോണിന്‍റെ പ്രതിഷേധ മണിയോര്‍ഡര്‍.
കെഎം മാണിക്ക് അയച്ചത് 500, ആഷിഖ് അബുവിന് തിരിച്ചുകിട്ടിയത് 5 രൂപ - മണിയോര്‍ഡര്‍
കെ.എം മാണിയെ പരിഹസിച്ച ആഷിഖ് അബുവിന് തിരിച്ചടി നല്‍കാന്‍ ലഭിച്ച അവസരം മുതലാക്കാന്‍ മാണി വിഭാഗം മറന്നപ്പോഴാണ് ഷോണ്‍ ജോര്‍ജ് രംഗത്തെത്തിയത്.
മാണിയ്ക്ക് അയച്ചത് 500, ആഷിഖ് അബുവിന് തിരിച്ചുകിട്ടിയത് 5 രൂപ
2015-ജനുവരിയിലായിരുന്നു ബാര്‍ കോഴ കേസില്‍ കുടുങ്ങിയ മാണിക്ക് ' എന്‍റെ വക അഞ്ഞൂറ് ' എന്ന പേരില്‍ ആഷിഖ് അബു പണം അയച്ച് പ്രതിഷേധം തുടങ്ങിയത്. ആ മാസം ഒരു ദിവസം മാത്രം 15,000-ത്തോളം രൂപയാണ് പാലാ പോസ്‌റ്റ് ഓഫീസിലേയ്ക്ക് ഇത്തരത്തില്‍ മണിയോര്‍ഡറായി എത്തിയത്.