കോട്ടയം: താന്‍ ഒരു വിവാദവും ഉണ്ടാക്കിയിട്ടില്ലെന്നും തന്‍റേതായ കാര്യങ്ങള്‍ ചെയ്‌തുകൊണ്ടിരിക്കുകയാണെന്നും ശശി തരൂർ എംപി. ഡിസിസി പ്രസിഡന്‍റിന്‍റെ പ്രസ്‌താവനകള്‍ക്ക് പ്രതികരിക്കാനില്ലെന്നും തരൂര്‍ വ്യക്തമാക്കി. ബിഷപ്പ് ഹൗസ് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഒരു വിവാദവും ഉണ്ടാക്കിയിട്ടില്ല, തന്‍റേതായ കാര്യങ്ങളാണ് ചെയ്യുന്നത്': ശശി തരൂര്‍ - യൂത്ത് കോൺഗ്രസ്
ഡിസിസി പ്രസിഡന്‍റിന്‍റെ പ്രസ്‌താവനകള്‍ക്ക് പ്രതികരിക്കാനില്ലെന്ന് ശശി തരൂര്‍ വ്യക്തമാക്കി. കെ എസ് ശബരീനാഥനൊപ്പം ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടിലുമായി തരൂര്‍ കൂടിക്കാഴ്‌ച നടത്തി. യൂത്ത് കോൺഗ്രസ് നടത്തുന്നത് സമാന്തര പ്രവർത്തനമല്ലെന്ന് ശബരീനാഥന്‍ പ്രതികരിച്ചു
ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടിലുമായി തരൂര്‍ കൂടിക്കാഴ്‌ച നടത്തി. യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്‍റും മുൻ എംഎൽഎയുമായ കെ എസ് ശബരീനാഥനും തരൂരിനൊപ്പം ബിഷപ്പിനെ സന്ദര്‍ശിച്ചു. യൂത്ത് കോൺഗ്രസ് നടത്തുന്നത് സമാന്തര പ്രവർത്തനമല്ലെന്ന് ശബരീനാഥന്‍ പ്രതികരിച്ചു.
ഈരാറ്റുപേട്ടയിലെ പരിപാടി യൂത്ത് കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചതാണ്. ഡിസിസി പ്രസിഡന്‍റിന്‍റെ പദവിക്ക് വില കൽപിക്കുന്ന പ്രസ്ഥാനമാണ് യൂത്ത് കോൺഗ്രസ്. അതുകൊണ്ട് പല കാര്യങ്ങളിലും മറുപടി പറയുന്നില്ലയെന്നും ശബരിനാഥന്‍ വ്യക്തമാക്കി.