കോട്ടയം:എൻഎസ്‌എസിന്‍റെ സമദൂര നിലപാടുകൾ ശക്തിയുള്ളതാണെന്ന് ഡോ. ശശി തരൂർ എം പി. അതുകൊണ്ടാണ് ഏത് സർക്കാർ വന്നാലും ഏതു പാർട്ടി ആയാലും നായർ സമുദായത്തെ അവഗണിക്കാൻ പറ്റാത്തതെന്നും തരൂർ പറഞ്ഞു. മന്നം ജയന്തി ഉദ്‌ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൻഎസ്‌എസിന്‍റെ സമദൂര നിലപാടുകൾ ശക്തിയുള്ളതാണ്, അതുകൊണ്ടാണ് നായർ സമുദായത്തെ അവഗണിക്കാൻ പറ്റാത്തത് : ശശി തരൂർ എം പി - kerala news
മന്നത്തിന്‍റെ മൂല്യത്തെ ഉയർത്തിപ്പിടിച്ച നല്ലൊരു വ്യക്തിയാണ് എൻഎസ്‌എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെന്ന് ശശി തരൂർ എം പി മന്നം ജയന്തി ഉദ്‌ഘാടന വേദിയിൽ പറഞ്ഞു
നായർ സമുദായത്തെ അവഗണിക്കാൻ പറ്റില്ല
കേരളത്തിൽ തൊഴിൽ ഇല്ലായ്‌മ 40 ശതമാനമാണ്. 9,000 മെഡിക്കൽ ബിരുദധാരികൾക്ക് പണിയില്ലാത്ത ഏക സംസ്ഥാനം കേരളമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിനിടയിൽ എൻഎസ്‌എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെയും ശശി തരൂർ പ്രശംസിച്ചു.
വിജയം കണ്ട എൻഎസ്‌എസ് ജനറൽ സെക്രട്ടറിയാണ് ജി സുകുമാരൻ നായരെന്നും മന്നത്തിന്‍റെ മൂല്യത്തെ ഉയർത്തിപ്പിടിക്കുന്ന ആളാണെന്നും തരൂർ കൂട്ടിച്ചേർത്തു.