കോട്ടയം:എംജി സർവകലാശാലക്ക് കീഴിലുള്ള കോളജുകളിൽ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐക്ക് ആധിപത്യം. നാല് ജില്ലകളിലായി തെരഞ്ഞെടുപ്പ് നടന്ന 130 കോളജുകളിൽ 116 ഇടത്തും എസ്‌എഫ്‌ഐ വിജയിച്ചു. കോട്ടയം ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്ന 38 കോളജുകളിൽ 37 ഇടത്ത് എസ്‌എഫ്‌ഐ വിജയിച്ചു.
എംജിയില്‍ ആധിപത്യം നിലനിര്‍ത്തി എസ്.എഫ്.ഐ: 130ല്‍ 116 ഇടത്ത് വിജയം - കേരള വാർത്തകൾ
പലയിടത്തും എസ്.എഫ്.ഐ കോളജുകള്‍ തിരികെ പിടിച്ചു
'സമഭാവനയുള്ള വിദ്യാർഥിത്വം, സമരഭരിത കലാലയം'; കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഉജ്വല വിജയം നേടി എസ്‌എഫ്‌ഐ
ചങ്ങനാശേരി എസ്‌ബി കോളജ് കെഎസ്‌യുവിൽനിന്ന് തിരിച്ചുപിടിച്ചു. ഇടുക്കി ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്ന 26ൽ 22 കോളജുകളും എസ്‌എഫ്‌ഐ നേടി. കട്ടപ്പന ജെപിഎം കോളജ് കെഎസ്‌യുവിൽനിന്ന് തിരിച്ചുപിടിച്ചു. പത്തനംതിട്ട ജില്ലയിൽ പതിനെട്ടിൽ പതിനേഴ് കോളജുകളിലാണ് വിജയം.
എറണാകുളത്ത് 48ൽ 40 കോളജിൽ എസ്‌എഫ്‌ഐ വിജയം നേടി. ജില്ലയിലാകെ 17 കോളജുകളിൽ ഭരണം തിരിച്ചുപിടിച്ചു. ആലപ്പുഴ ജില്ലയിൽ എംജി സർവകലാശാലയുടെ കീഴിലുള്ള ഏക കോളജായ എടത്വ സെന്‍റ് അലോഷ്യസ് കോളജിലും എസ്‌എഫ്‌ഐ വിജയിച്ചു.