കോട്ടയം : ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ കോലം കത്തിച്ച് എസ്എഫ്ഐ. ഗവർണറുടെ സർവകലാശാല ഇടപെടലിൽ പ്രതിഷേധിച്ചാണ് കോലം കത്തിക്കൽ. എസ്എഫ്ഐ എംജി സർവകലാശാല യൂണിറ്റ് കമ്മിറ്റിയാണ് ഞായറാഴ്‌ച രാത്രിയിൽ പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും നടത്തിയത്.
വിസിമാരോട് രാജി ആവശ്യപ്പെട്ട ഗവർണറുടെ നടപടിക്കെതിരെ പ്രതിഷേധം ; ആരിഫ് മുഹമ്മദ് ഖാന്‍റെ കോലം കത്തിച്ച് എസ്എഫ്ഐ - ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍
എസ്എഫ്ഐ എംജി സർവകലാശാല യൂണിറ്റ് കമ്മിറ്റിയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും നടത്തിയത്
ആരിഫ് മുഹമ്മദ് ഖാന്‍റെ കോലം കത്തിച്ച് എസ്എഫ്ഐ
Also Read: '9 സർവകലാശാലകളുടെ വിസിമാര്‍ നാളെ രാജിവയ്ക്കണം' ; അത്യപൂര്‍വ ഉത്തരവുമായി ഗവര്‍ണര്‍
ഒൻപത് സര്‍വകലാശാല വൈസ് ചാൻസലർമാര്‍ നാളെ തന്നെ രാജിവയ്ക്കണമെന്നായിരുന്നു ഗവർണർ ഉത്തരവിട്ടത്. കേരള, എം.ജി, കുസാറ്റ്, കണ്ണൂര്‍, ശങ്കരാചാര്യ, കാലിക്കറ്റ്, മലയാളം സർവകലാശാല, സാങ്കേതിക സര്‍വകലാശാല എന്നിവിടങ്ങളിലെ വിസിമാരോടാണ് പദവി ഒഴിയാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചത്. ഇതിനെതിരെയായിരുന്നു കോട്ടയത്ത് എംജി സർവകലാശാലയിൽ എസ്എഫ്ഐ പ്രതിഷേധം നടത്തിയത്.