കോട്ടയം: ഗവർണർക്കെതിരെ എം ജി സർവകലാശാല ക്യാമ്പസിനുള്ളിൽ പ്രകടനം നടത്തി എസ്‌എഫ്‌ഐ. 'ചാൻസലറിസം അല്ല ഇത് ജനാധിപത്യമാണ്' എന്ന് എഴുതിയ ബാനര്‍ ഉയര്‍ത്തിയായിരുന്നു എസ്‌എഫ്‌ഐയുടെ പ്രതിഷേധം. സർവകലാശാല യൂണിയൻ വിജയാഘോഷത്തിന്‍റെ ഭാഗമായി നടത്തിയ പ്രകടനത്തില്‍ ഗവർണർ സംഘപരിവാറിന്‍റെ ചട്ടുകമാണെന്നും ചാൻസലറുടെ കുപ്പായമിട്ട് മോഹൻ ഭഗവതിന്‍റെ തീരുമാനം നടപ്പാക്കാനാണ് ഗവർണറുടെ തീരുമാനമെങ്കിൽ സർവകലാശാലയിൽ കാലുകുത്താൻ അനുവദിക്കില്ലെന്നും എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം അർഷോ പറഞ്ഞു.
'ചാൻസലറിസം അല്ല ഇത് ജനാധിപത്യമാണ്'; ഗവർണർക്കെതിരെ എം ജി ക്യാമ്പസില്‍ എസ്എഫ്ഐയുടെ പ്രതിഷേധം
ഗവർണർ സംഘപരിവാറിന്‍റെ ചട്ടുകമാണെന്നും ചാൻസലറുടെ കുപ്പായമിട്ട് മോഹൻ ഭഗവതിന്‍റെ തീരുമാനം നടപ്പാക്കാനാണ് ഗവർണറുടെ തീരുമാനമെങ്കിൽ സർവകലാശാലയിൽ കാലുകുത്താൻ അനുവദിക്കില്ലെന്നും എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം അർഷോ പറഞ്ഞു
'ചാൻസലറിസം അല്ല ഇത് ജനാധിപത്യമാണ്'; ഗവർണർക്കെതിരെ എം ജി ക്യാമ്പസില്‍ എസ്എഫ്ഐയുടെ പ്രതിഷേധം
ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കം ചെയ്യാൻ സർക്കാർ നിയമനിർമാണം നടത്തണമെന്ന് എസ്‌എഫ്‌ഐ ആവശ്യപ്പെട്ടു. ബിരുദ ദാന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോള്‍ സർവകലാശാല ക്യാമ്പസിനുള്ളിൽ എസ്‌എഫ്‌ഐയുടെ പോസ്റ്ററുകൾ വ്യാപകമായത് ഗവർണർ വിമർശിച്ചിരുന്നു. തുടർന്ന് പിറ്റേ ദിവസം കവാടത്തിൽ എസ്‌എഫ്‌ഐ ബാനർ വയ്‌ക്കുകയും ചെയ്‌തു.