കേരളം

kerala

ETV Bharat / state

"ചാന്‍സലറിസം കവാടത്തിന് പുറത്ത്"; ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധവുമായി എസ്‌എഫ്‌ഐ

എംജി സർവകലാശാലയിൽ ഗവർണർക്കെതിരെ ബാനർ സ്ഥാപിച്ച് എസ്.എഫ്.ഐ. പ്രതിഷേധം, പരിപാടിക്കിടയില്‍ വിദ്യാർഥി സംഘടനകളെ അടക്കം ഗവര്‍ണര്‍ വിമർശിച്ചതിനെ തുടര്‍ന്ന്.

sfi placed banner  banner against governer arif muhammed khan  governer arif muhammed khan  mg university kottayam  mg university governer protest  sfi protest against governer in mg university  mg university latest news  latest news in kottayam  latest news against governer protest  ചാന്‍സിലറിസം കവാടത്തിന് പുറത്ത്  ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധ ബാനര്‍  പ്രതിഷേധ ബാനര്‍ സ്ഥാപിച്ച് എസ്‌എഫ്‌ഐ  എംജി സർവകലാശാലയിൽ  യൂണിറ്റ് കമ്മിറ്റി  സർവകലാശാല കവാടത്തിനു മുന്നിൽ ബാനർ  എംജി സർവകലാശാല ഏറ്റവും പുതിയ വാര്‍ത്ത  ഗവര്‍ണറെ വിമര്‍ശിച്ച് സര്‍വകലാശാല  കോട്ടയം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
"ചാന്‍സിലറിസം കവാടത്തിന് പുറത്ത്"; ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധ ബാനര്‍ സ്ഥാപിച്ച് എസ്‌എഫ്‌ഐ

By

Published : Sep 16, 2022, 3:32 PM IST

കോട്ടയം: എംജി സർവകലാശാലയിൽ ഗവർണർക്കെതിരെ ബാനർ സ്ഥാപിച്ച് എസ്.എഫ്.ഐ. പ്രതിഷേധം, പരിപാടിക്കിടയില്‍ വിദ്യാർത്ഥി സംഘടനകളെ അടക്കം ഗവര്‍ണര്‍ വിമർശിച്ചതിനെ തുടര്‍ന്ന്. എം.ജി സർവകലാശാല എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സർവകലാശാല കവാടത്തിനു മുന്നിൽ ബാനർ സ്ഥാപിച്ചത്.

"ചാന്‍സിലറിസം കവാടത്തിന് പുറത്ത്"; ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധ ബാനര്‍ സ്ഥാപിച്ച് എസ്‌എഫ്‌ഐ

ചാൻസലറിസം കവാടത്തിന് പുറത്ത് എന്നെഴുതിയ ബാനർ സർവകലാശാലയുടെ പ്രധാന ഗേറ്റിലാണ് സ്ഥാപിച്ചിരിക്കുന്നത്. വ്യാഴാഴ്‌ച എം.ജി സർവകലാശാല സംഘടിപ്പിച്ച ഡിലിറ്റ് ബിരുദ ദാന ചടങ്ങിൽ അതിഥിയായി ഗവർണർ പങ്കെടുത്തിരുന്നു. ഈ ചടങ്ങിലേയ്ക്കുള്ള യാത്രയ്ക്കിടെ സർവകലാശാല കവാടത്തിൽ എസ്.എഫ്.ഐ ഒട്ടിച്ച പോസ്റ്ററിനെ അടക്കം ഗവർണർ വിമർശിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്.

നേരത്തെ മുതൽ തന്നെ സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ വിവിധ വിഷയങ്ങളിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ഇതിനിടെയാണ് ഇപ്പോൾ ഗവർണറെ പരസ്യമായി വിമർശിച്ച് എസ്.എഫ്.ഐ തന്നെ രംഗത്ത് എത്തിയിരിക്കുന്നത്.

ABOUT THE AUTHOR

...view details