കേരളം

kerala

ETV Bharat / state

എസ്.എഫ്.ഐ പ്രവർത്തകന്‍റെ കൊലപാതകം: കോട്ടയത്ത് പ്രതിഷേധ മാര്‍ച്ച് - Kottayam todays news

എസ്‌.എഫ്‌.ഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാര്‍ച്ച് നടന്നത്

sfi Protest March in kottayam  എസ്.എഫ്.ഐ പ്രവർത്തകന്‍റെ കൊലപാതകത്തില്‍ പ്രതിഷേധ മാര്‍ച്ച്  SFI Member murder in idukki  കോട്ടയത്ത് എസ്‌.എഫ്‌.ഐയുടെ പ്രതിഷേധ മാര്‍ച്ച്  ഇടുക്കിയില്‍ എസ്‌.എഫ്‌.ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്ന സംഭവം  Kottayam todays news  കോട്ടയം ഇന്നത്തെ വാര്‍ത്ത
എസ്.എഫ്.ഐ പ്രവർത്തകന്‍റെ കൊലപാതകം: കോട്ടയത്ത് പ്രതിഷേധ മാര്‍ച്ച്

By

Published : Jan 10, 2022, 9:56 PM IST

കോട്ടയം:എസ്.എഫ്.ഐ പ്രവർത്തകന്‍ ധീരജ് രാജേന്ദ്രന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കോട്ടയത്ത് പ്രതിഷേധ മാർച്ച്. എസ്.എഫ്.ഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രകടനം സംഘടിപ്പിച്ചത്. തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനിയിൽ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്.

ALSO READ:എസ്എഫ്ഐ പ്രവർത്തകന്‍റെ കൊലപാതകം; യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് പിടിയില്‍

നഗരം ചുറ്റിയ ശേഷം ഗാന്ധി സ്ക്വയറിലാണ് പ്രതിഷേധ റാലി സമാപിച്ചത്. ജില്ല പ്രസിഡന്‍റ് ജസ്റ്റിൻ പ്രകടനത്തിന് നേതൃത്വം നൽകി. ഇടുക്കി പൈനാവ് എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ട ധീരജ്. സംഭവത്തിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് നിഖിൽ പൈലിയാണ് പൊലീസ് പിടിയിലായത്.

എസ്.എഫ്.ഐ പ്രവർത്തകന്‍റെ കൊലപാതകത്തില്‍ കോട്ടയത്ത് പ്രതിഷേധ മാര്‍ച്ച്

എറണാകുളത്തേക്കുള്ള ബസിൽ യാത്ര ചെയ്യവേ കരിമണലിൽ വെച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്. കൂട്ടുപ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. പൈനാവ് എഞ്ചിനീയറിങ് കോളജ് യൂണിയൻ തെരഞ്ഞെടുപ്പിനിടെ നടന്ന സംഘർഷത്തിലാണ് ധീരജിന് കുത്തേറ്റത്.

ABOUT THE AUTHOR

...view details